കിഫ്ബിയിലെ എല്ലാ പദ്ധതികളും സൗജന്യമായിരിക്കില്ല; കെ.എൻ ബാലഗോപാല്‍

കിഫ്ബിയിലെ എല്ലാ പദ്ധതികളും 100 ശതമാനം സൗജന്യമായിരിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍. കിഫ്ബി വഴി മുടക്കുന്നതിന് കുറച്ചെങ്കിലും തിരികെ കിട്ടണമെന്നും റവന്യു തിരികെ വരുന്ന സ്കീമുകള്‍ ഉണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു. ‘കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികളും ആലോചനയിലുണ്ട്. റോഡിന് ടോള്‍ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട്. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനില്‍ക്കാനാകില്ല. വിവിധ സേവന നിരക്കുകളില്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റിലും വര്‍ധനവിന് സാധ്യതയുണ്ട്. മദ്യനിർമാണശാലയുമായി മുന്നോട്ടുപോവും. പദ്ധതി വിഹിതം വെട്ടി കുറയ്ക്കല്‍ മാത്രമായിരുന്നില്ല പ്ലാന്‍ ബി. കേന്ദ്ര അവഗണനയ്ക്ക് എതിരായ ജനകീയ പ്രതിരോധവും പ്ലാൻ ബി ആണ്. പദ്ധതി വിഹിതം ചിലവഴിക്കുന്നതില്‍ കുറവ് വന്നിട്ടില്ലന്നു. ബാലഗോപാല്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളില്‍ എൻ ഐ എ റെയ്ഡ്

മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളില്‍ എൻ ഐ എ റെയ്ഡ്. അഞ്ച് വീടുകളിലാണ് റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ്...

മാസപ്പടി കേസ്; വീണാ വിജയനെ എസ്‌എഫ്‌ഐഒ പ്രതി ചേര്‍ത്തതിന് പിന്നാലെ ചോദ്യങ്ങളുമായി വി കെ സനോജ്

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്‌എഫ്‌ഐഒ പ്രതി ചേര്‍ത്തതിന് പിന്നാലെ ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേന്ദ്ര സര്‍ക്കാരിന്റെ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍...

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...