ഭക്ഷ്യവിഷബാധയെ തുടർന്ന് എൻ സി സി ക്യാംപ് പിരിച്ച് വിട്ടു

ഭക്ഷ്യവിഷബാധയെ തുടർന്ന് കൊച്ചി കാക്കനാട് എൻ സി സി ക്യാംപ് പിരിച്ച് വിട്ടു.കാക്കനാട് കെ എം എം കോളേജിലെ എൻ സി സി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശ്ശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മാസം 20 നാണ് ക്യാമ്പ് തുടങ്ങിയത്.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോമറിൽ നിന്ന് ഫ്യൂസ് ഊരിയ കേസ്; പ്രതിയെ പൂനെയില്‍ നിന്ന് പൊക്കി പോലീസ്

മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലമായ നോര്‍ത്ത് പറവൂരിലെ കൈതാരത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി, വൈദ്യുതി തടസമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് ബിദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത ആൾ പിടിയിലായി.സംഭവത്തിൽ...

‘ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും’; പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പരിഭവുമായി ജി സുധാകരന്‍

ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും, ഇതു പറയേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്’; നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തില്‍...

വൈദ്യുതി നിരക്കും സർചാർജും കൂടും, പുതിയ താരിഫ് നയം റെഗുലേറ്ററി കമീഷൻ പുറത്തിറക്കി

സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും, പുതിയ താരിഫ് നയം റെഗുലേറ്ററി കമീഷൻ പുറത്തിറക്കി.വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർചാർജിലൂടെ...

മിനി കൂപ്പർ അപകടക്കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലിസ്

നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലിസ്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന സുഹൈല്‍ സജീവിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.അപകടത്തില്‍പ്പെട്ട മിനി കൂപ്പറിന്റെ...