16 കിലോ കഞ്ചാവാണ് കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്.
ഇതിന്റെ ഇടനിലക്കാരനെ ഒഡീഷയിൽ പോയി പൊക്കിയിരിക്കുകയാണ് കേരള പൊലീസ്.
ഒഡീഷ റായ്ഗഡ പദംപൂർ സ്വദേശി സാംസൻ (33) നെയാണ് പിടികൂടിയത്.
കഴിഞ്ഞ ഒമ്പതിന് 16 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ സൂരജ് ബീറയെ മാറമ്പിള്ളിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണത്തിൽ ഇയാൾക്ക് കഞ്ചാവ് നൽകിയിരുന്നത് ഒഡീഷ റായിഗട സ്വദേശിയായ സാംസൻ ആയിരുന്നുവെന്ന് തെളിഞ്ഞു.
ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.