പൂർണമായും എഐ സാങ്കേതിക വിദ്യയില്‍ തയാറാക്കിയ ഒരു വിഡിയോ സിനിമാ പ്രേമികള്‍ക്കിടയില്‍ ആവേശം ജനിപ്പിക്കുന്നു.മോഹൻ ലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം നിർവഹിച്ച സിനിമ ലൂസിഫർ സിനിമ പ്രേമികൾ ഏവരുടെയും മനസിലുണ്ട്. ലൂസിഫർ’ സിനിമയുടെ ക്ലൈമാക്സില്‍ അബ്രാം ഖുറേഷിയായി മോഹൻലാല്‍ എത്തുന്നുണ്ട്.
അതിനുപകരമായിജയനെ വീഡിയോയില്‍ പ്ലസ് ചെയ്ത് പുറത്തിറക്കിയതാണ് ഏവരേയും ആവേശത്തിലാക്കിയിരിക്കുന്നത്. ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിനെയും ജയനൊപ്പം വിഡിയോയില്‍ കാണാം. ‘കോളിളക്കം 2’ എന്നാണ് വിഡിയോയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
ജയന്റെ ആരാധകരടക്കം നിരവധി ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. “എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു.” എന്ന അടിക്കുറിപ്പോടെ നടൻ ബൈജുവും ഇതേ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രീകരിച്ച ഈ വിഡിയോ പുറത്തിറക്കിയത് മള്‍ടിവേഴ്സ് മാട്രിക്സ് എന്ന പേജാണ്.