കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം.
ആനയുടെ അടിയിൽപെട്ട ഒന്നാം പാപ്പാൻ പെരിമ്പളം സ്വദേശി ബി. ദീപു(35)വിനു പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു സംഭവം.വെള്ളാശേരിയിലെ വീടിന് എതിർവശത്തുള്ള റബർത്തോട്ടത്തിൽ നിൽക്കുകയാ യിരുന്ന രാജ പെട്ടെന്നു ചരിയുകയായിരുന്നു.
ഉടമ ബിബിനും ഒന്നാം പാപ്പാൻ ദീപുവും സഹായി ഹരീഷും തോട്ടത്തിനു താഴെ സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്നു താഴേക്കെത്തിയ ആന ഉടമയുടെയും പാപ്പാന്മാരുടെയും മുന്നിൽ മുൻകാലു കൾ ഉയർത്തി ചരിഞ്ഞുവീഴുകയായിരുന്നു.
ആനയുടെ അസ്വസ്ഥത കണ്ട് ദീപു ആനയുടെ അടുത്തേക്ക് ഓടിയെത്തി.ആന തുമ്പിക്കെ കൊണ്ടു തള്ളിനീക്കിയെങ്കിലും ദീപുവിൻ്റെ വലതുതോളിൽ അടിച്ചാണു ചരിഞ്ഞുവീണത്.