ഖുറാൻ കത്തിച്ച് പ്രതിഷേധം; ഇറാഖ് സ്വദേശി സ്വീഡനിൽ വെടിയേറ്റ് മരിച്ചു

സ്വീഡ‍നിൽ 2023-ൽ ഖുറാൻ കത്തിച്ച് പ്രകോപനം സൃഷ്ടിച്ച ഇറാഖ് സ്വദേശി വെടിയേറ്റ് മരിച്ചു. സാൽവാൻ മോമികയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. തലസ്ഥാന നഗരമായ സ്റ്റോക്ക്ഹോമിൽ വെച്ചാണ് മോമിക വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖുറാൻ കത്തിച്ച് വംശീയ വിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്ന കേസിൽ മോമിക കുറ്റക്കാരനാണോ എന്ന സ്റ്റോക്ക്‌ഹോം കോടതി വിധി ഇന്ന് വരാനിരിക്കെയായിരുന്നു മരണം.2018ലാണ് ഇറാഖ് സ്വദേശിയായ സാൽവാൻ മോമിക സ്വീഡനിൽ എത്തിയത്. ജനാധിപത്യം, ധാർമ്മികത, മാനുഷിക മൂല്യങ്ങൾ, മനുഷ്യാവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയ്ക്ക് അപകടമുണ്ടാക്കുന്നതിനാൽ ലോകത്ത് ഖുറാൻ നിരോധിക്കണമെന്ന് വിശ്വസിച്ചതിനാലാണ് താൻ ഖുറാൻ കത്തിച്ച് പ്രതിഷേധങ്ങൾ നടത്തിയതെന്ന് സാൽവാർ മോമിക പറഞ്ഞിരുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്.ഒരു പവന് 760 രൂപ വർധിച്ച്‌ 72,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം...

മാലാ പാര്‍വതി അവസരവാദിയാണെന്ന് നടി രഞ്ജിനി.

നടി മാലാ പാര്‍വതി കുറ്റവാളികളെ പിന്തുണയ്‌ക്കുന്നുവെന്നും അവസരവാദിയാണെന്നും നടി രഞ്ജിനി.ഫേസ്ബുക്കിലൂടെയാണ് നടിയുടെ വിമര്‍ശനംമാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ഇഡി കുറ്റപത്രത്തിന്റെ പേരില്‍ ബിജെപിക്ക് എതിരെ ഡിഎംകെയുടെ വിമര്‍ശനം

ഇഡി നടപടി അംഗീകരിക്കാന്‍ ആവാത്തതും നാണംകെട്ട പ്രതികാര രാഷ്ട്രീയവുമാണെന്ന് ഡിഎംകെ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി ആര്‍ ബാലു പറഞ്ഞു.വിവിധ പാര്‍ട്ടികളെ ഏകോപിപ്പിച്ച്‌...

താന്‍ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് സൂചിപ്പിച്ച്‌ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്നും അല്ലാതെയും നിരവധി വിമര്‍ശനങ്ങള്‍ പി പി ദിവ്യ നേരിട്ടിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ഈസ്റ്റര്‍ ദിന...