ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് നമ്മുടെ കൊച്ചു നഗരമായ കോട്ടയം.
ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ്. സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്‌ഥിതി, ഭരണം എന്നീ 5 മേഖലകളിൽ പഠനം നടത്തി ഓക്സ്‌ഫഡ് ഇക്കണോമിക്സ‌് ലോകത്തിലെ 1000 നഗരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ സൂചികയിലാണ് അക്ഷര നഗരി മലയാളികൾക്ക് അഭിമാനസ്ഥാനം നേടിയത് .
തിരുവനന്തപുരം, തൃശൂർ, കൊച്ചി നഗരങ്ങളും കോട്ടയത്തിനൊപ്പം കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ജീവിതനിലവാരം എന്ന ഘടകത്തിലാണ് കേരളത്തിലെ നഗരങ്ങൾ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയത്.
തലസ്ഥാന നഗരിയായ ഡൽഹിയും സാമ്പത്തിക തലസ്‌ഥാനമായ മുംബൈയും രാജ്യത്തിന്റെ ഐടി ആസ്ഥാനമായ ബെംഗളൂരുവും വരെ ജീവിത നിലവാര സൂചികയിൽ തിരുവനന്തപുരത്തിനും കോട്ടയത്തിനും തൃശൂരിനും കൊച്ചിക്കും പിന്നിലാണ്.
നഗരങ്ങളിലെ സാമ്പത്തിക ആരോഗ്യ സുസ്ഥിതി, ജീവിത സൗകര്യ ലഭ്യത, കുടിയേറി പാർക്കാൻ പ്രേരിപ്പിക്കുന്ന ആകർഷകത്വം,താമസച്ചെലവ് കുറവ്, വിനോദ-സാംസ്‌കാരി ക അവസരം, ഇൻ്റർനെറ്റ് സ്‌പീഡ് എന്നിവയൊക്കെ കണക്കാക്കി തയാറാക്കിയ പട്ടികയിൽ തിരു നന്തപുരത്തിനു ആഗോള റാങ്ക് 748, കോട്ടയം 753, തൃശൂർ 757, കൊച്ചി 765, ഡൽഹി 838, ഹൈദരാബാദ്-882, ബെംഗളൂരു – 847, മുംബൈ -915.
മൊത്തം റാങ്കിങ്ങിൽ ഡൽഹിയുടെ ആഗോള സ്ഥാനം 350,ബെംഗളൂരു 411, മുംബൈ 427, കൊച്ചി 521, തൃശൂർ 550. മറ്റു കേരള നഗരങ്ങൾ 600നു താഴെയാണ്. പട്ടികയിൽ ഒന്നാം സ്‌ഥാനത്ത് ന്യൂയോർക്കാണ്.