കോട്ടയം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ചുമതലയൊഴിഞ്ഞു

കോട്ടയം: ക്വിസ് മത്സര വിജയികളായ വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമുള്ള സമ്മാനങ്ങൾ കൈമാറി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി കോട്ടയം ജില്ലയുടെ ചുമതലയൊഴിഞ്ഞു.

വായനാപക്ഷാചരണത്തോടനുബന്ധിച്ച് പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും ഹൈസ്‌കൂൾ വിദ്യാർഥികൾക്കും കോട്ടയം ജില്ലയിലെ സർക്കാർ ജീവനക്കാർക്കുമായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനമായിരുന്നു കോട്ടയം ജില്ലാ കളക്ടറായുള്ള വി. വിഗ്‌നേശ്വരിയുടെ അവസാന ഔദ്യോഗിക പൊതുപരിപാടി.  

ഹൈസ്‌കൂൾ വിദ്യാർഥികൾക്കുള്ള മത്സരത്തിൽ ഒന്നാമതെത്തിയ കോതനല്ലൂർ ഇമ്മാനുവൽ എച്ച്.എസ്.എസ്. വിദ്യാർഥികളായ പി. കാർത്തിക്, സരൺ കെന്നഡി, രണ്ടാമതെത്തിയ ബ്രഹ്‌മമംഗലം എച്ച്.എസ്.എസ്.-വി.എച്ച്.എസ്.എസ്. സ്‌കൂളിലെ ടി.കെ. ആദിനാരായണൻ, നവനി മനോജ് മൂന്നാം സ്ഥാനത്ത് എത്തിയ പാലാ  സെന്റ് മേരീസ് ജി.എച്ച്.എസ്.എസ്. സ്‌കൂൾ വിദ്യാർഥികളായ കെ.എസ്. അഞ്ജലി, എസ്. ശ്രീലക്ഷ്മി, സർക്കാർ ജീവനക്കാർക്കുള്ള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഉഴവൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. സുരേഷ്, രണ്ടാം സ്ഥാനം നേടിയ കോട്ടയം കളക്ട്രേറ്റിലെ എൽ.ഡി. ക്ലർക്ക് ആർ. ആദർശ്, പുതുപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് എൽ.ഡി. ക്ലർക്ക് ജി. ഗോകുൽ എന്നിവർക്ക് ജില്ലാ കളക്ടർ ഫലകവും സർട്ടിഫിക്കറ്റും കൈമാറി.

കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ്് കളക്ടർ ഡി. രഞ്ജിത്ത്, പുഞ്ച സ്‌പെഷൽ ഓഫീസർ എം. അമൽ മഹേശ്വർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു എന്നിവർ പങ്കെടുത്തു.

തുടർന്ന് കളക്്‌ട്രേറ്റ് റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കുള്ള യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു. തിങ്കളാഴ്ചയാണ് ഇടുക്കി ജില്ല കളക്ടറായി വി. വിഗ്‌നേശ്വരി ചുമതലയേൽക്കുന്നത്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...