കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്; ഇരയായ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോകണം; സര്‍വ്വ പിന്തുണയും നല്‍കുമെന്ന് എസ്എഫ്‌ഐ

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ ജനറല്‍ നേഴ്‌സിങ് വിഭാഗത്തില്‍ റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും നിയമ പോരാട്ടവുമായി മുന്നോട്ട് പോകണമെന്നും അതിന് സര്‍വ്വ പിന്തുണയും എസ്എഫ്‌ഐ നല്‍കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു. അതിക്രൂരമായ റാഗിങ്ങിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും പൊലീസും കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍ അരാഷ്ട്രീയവത്കരിക്കപ്പെട്ടാല്‍ എന്തായി തീരുമെന്നതിന് ഉത്തമ ഉദാഹരണമാണ് കോട്ടയം ഗവണ്മെന്റ് നഴ്‌സിങ് കോളേജിലെ റാഗിംഗ് സംഭവമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. നഴ്‌സിങ് കോളേജിലെ ജനറല്‍ നഴ്‌സിങ് വിഭാഗത്തിലാണ് റാഗിംഗ് നടന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍ഡിപെന്‍ഡന്‍സ് എന്ന അരാഷ്ട്രീയ ഗ്യാങ് ആരംഭിച്ചതിന് ശേഷം മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ അരാഷ്ട്രീയവത്കരണവും അതിനെ തുടര്‍ന്നുള്ള അരാജകവത്കരണവും അതിവേഗതയിലാണ് നടക്കുന്നത്. എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ബഹുഭൂരിപക്ഷം മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിറ്റ് രൂപീകരിക്കാന്‍ പോലും അരാഷ്ട്രീയ ഗ്യാങ്ങുകളും, അവരെ പ്രോത്സാഹിപ്പിക്കുന്ന ചില അധ്യാപകരും അനുവദിക്കാറില്ല. ഇത്തരം ക്യാമ്പസുകളില്‍ നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും ഇടപെടലുകളും നടക്കണം – ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...