കോട്ടയം കോടിമത മുപ്പായിക്കാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം

നീണ്ട കാത്തിരിപ്പിനൊടുവിൽ കോട്ടയം കോടിമത മുപ്പായിക്കാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ജനറൽ ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വളപ്പിൽ നിന്ന് എടുത്ത മണ്ണ് റോഡ് നിർമ്മാണത്തിനായി ഇവിടെ എത്തിച്ചു തുടങ്ങി.എംസി റോഡിൽ നിന്നും മുപ്പായിക്കാടിനുള്ള വഴി ആരംഭിക്കുന്ന ഭാഗത്ത് നിന്നാണ് നിർമ്മാണം ആരംഭിക്കുക..എട്ടു മീറ്റർ വീതിയിൽ എംസി റോഡിന്റെ നിരപ്പിൽ മണ്ണിട്ട് ഉയർത്തും.

ഇത് പൂർത്തിയായാൽ ഉടൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് ഇരുവശങ്ങളിലും സംരക്ഷണഭിത്തിയും നിർമ്മിക്കും.ജില്ല ജനറൽ ആശുപത്രിയിൽ നിന്നും കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് മുപ്പായിക്കാട് റോഡ് പുനരുദ്ധാരണത്തിന് ഉപയോഗിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആവശ്യം ജില്ലാ വികസന സമിതിയും ജില്ലാ ഭരണകൂടവും അംഗീകരിച്ചതോടെയാണ് കാൽനടയാത്രയ്ക്ക് പോലും കഴിയാത്ത വിധം തകർന്നുകിടന്ന് മുപ്പായിക്കാട് റോഡിന് ശാപമോക്ഷമാകുന്നത്.റോഡ് നിർമ്മാണത്തിനായി മണ്ണിടൽ ആരംഭിച്ചതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യും മറ്റ് ജനപ്രതികളും പ്രദേശവാസികളും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...