കോട്ടയം ഏറ്റുമാനൂരിൽ പെട്ടി കടയിലെ സംഘർഷം പരിഹരിക്കാൻ ഇടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിയുമായി സ്ഥലത്ത് തെളിവെടുപ്പ് നടത്തി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതി ജിബിനെ തെളിവെടുപ്പിനായി എത്തിച്ചത്. ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഏറ്റുമാനൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതി ജിബിന് യാതൊരുതരത്തിലുള്ള ഭാവ വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല. നിലവിൽ കേസിൽ ഒരു പ്രതി മാത്രമാണുള്ളത്. പ്രതിയുടെ ചവിട്ടിൽ നെഞ്ചിനകത്തേറ്റ ഗുരുതര പരുക്കാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.