കോട്ടയം റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടം ഉദ്ഘാടനം; മുൻ എം.പി തോമസ് ചാഴികാടൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായി

കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം കവാടം ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. രണ്ടാം കവാടം നിർമ്മാണം ആരംഭിച്ച സമയത്ത് എം.പിയായിരുന്ന തോമസ് ചാഴികാടനെ ഉദ്ഘാടന ചടങ്ങിലേയ്ക്കു ക്ഷണിച്ചില്ലെന്നാണ് വിവാദം. ഇതു ചൂണ്ടിക്കാട്ടി ‘ഉദ്ഘാടന ചടങ്ങ് ‘ പത്രത്തിലൂടെ അറിഞ്ഞെന്നു തോമസ് ചാഴികാടൻ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായി മാറി. ഇന്നു രാവിലെ 11 മണിയോടെയാണ് കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ രണ്ടാം കവാടം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നത്. ഫ്രാൻസിസ് ജോർജ് എം.പി ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും.

തോമസ് ചാഴികാടൻ എം.പിയായിരിക്കെയാണ് കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ രണ്ടാം കവാടത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. ഈ കവാടത്തിന്റെ നിർമ്മാണം പൂർത്തിയായി ഉദ്ഘാടനം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. – കോട്ടയം റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടം യാത്രക്കാർക്ക് ഇന്ന് തുറന്നു കൊടുക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. സന്തോഷം..! കഴിഞ്ഞ അഞ്ചു വർഷക്കാലം പാർലമെന്റ് അംഗമെന്ന നിലയിൽ രണ്ടാം കവാട നിർമ്മാണം തുടങ്ങിവെയ്ക്കുന്നതിനും പൂർത്തിയാക്കുന്നതിനും കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ സമഗ്രവികസനത്തിനും നിർണ്ണായക പങ്കു വഹിയ്ക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഇനി രണ്ടാം കവാടത്തിനോടു ചേർന്നുള്ള പാർക്കിംങ് സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും കൂടെ എത്രയും വേഗം റെയിൽവേയ്ക്ക് പൂർത്തിയാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. പ്രിയപ്പെട്ട യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ശുഭയാത്ര നേരുന്നു.

സോഷ്യൽ മീഡിയയിൽ തോമസ് ചാഴികാടൻ പങ്കു വച്ച കുറിപ്പിന് താഴെ വലിയ വിമർശനമാണ് ഇദ്ദേഹത്തെ അനൂകൂലിക്കുന്നവർ ഉയർത്തുന്നത്. മൂന്നു മാസം മുൻപ് മാത്രം എംപിയായ ആളാണോ രണ്ടാം കവാടത്തിന്റെ അവകാശവാദം ഉന്നയിക്കുന്നതെന്ന വാദമാണ് കമന്റിടുന്നവർ ഉയർത്തുന്നത്. സോഷ്യൽ മീഡിയിൽ അടക്കം കടുത്ത വിമർശനം ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. രണ്ടാം പ്രവേശന കവാടത്തിന്റെ നിർമ്മാണം തുടങ്ങി വച്ച തോമസ് ചാഴികാടനെ ചടങ്ങിലേയ്ക്ക് ക്ഷണിക്കാത്തത് അനുചിതമായി എന്ന വാദമാണ് ഉയരുന്നത്.

Leave a Reply

spot_img

Related articles

ഭാര്യയോട് ക്ഷമ പറഞ്ഞ് ഗണേഷ് കുമാർ; തർക്കം ഒത്തുതീർപ്പിലേക്ക്

ഭാര്യ ബിന്ദു മേനോനോട് ക്ഷമാപണം നടത്തി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി അദ്ദേഹം സംസാരിച്ചു.ഇന്നലെ താൻ വൈകാരികമായി...

ഇ.ശ്രീധരൻ വിളിച്ച യോഗത്തില്‍ കളക്ടറടക്കം പങ്കെടുത്തില്ല

അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച്‌ വിശദീകരിക്കാൻ മെട്രോമാൻ ഇ.ശ്രീധരൻ മലപ്പുറത്ത്‌ വിളിച്ച ആദ്യയോഗത്തില്‍ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തില്ല....

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി.രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു.ആശുപത്രി...

ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഗണേഷ് കുമാർ പങ്കെടുക്കും.പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടർ നടപടികള്‍ ആലോചിച്ച്‌...