കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥി വി.എം. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്.പ്രമുഖ ചലച്ചിത്ര സംവിധായകനും പൊതുരംഗത്ത് സജീവ സാന്നിധ്യവുമായ വി.എം. വിനുവിനെ കോൺഗ്രസ് സ്ഥാനാർഥിയായി കല്ലായി ഡിവിഷനിൽ മത്സരിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിവരം പുറത്തുവന്നത്.പുതിയ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് വി.എം. വിനുവിന് സ്വന്തം വാർഡിൽ വോട്ടില്ലെന്ന കാര്യം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.കല്ലായി ഡിവിഷനിൽ വിനു ഇതിനോടകം പ്രചാരണം ആരംഭിച്ചിരുന്നു.സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമാണ് വിവരം പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മലാപ്പറമ്പ് ഡിവിഷനിലാണ് വിനു വോട്ട് ചെയ്തിരുന്നത്. ദീർഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് അദ്ദേഹം താമസിക്കുന്നത്.താമസം മാറുകയോ മറ്റൊരിടത്തേക്ക് സ്ഥിരമായി പോകുകയോ ചെയ്യാത്തതിനാൽ മലാപ്പറമ്പ് ഡിവിഷനിലെ വോട്ടർ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതിയിരുന്നത്.വോട്ടർ പട്ടികയുടെ വിവിധ ഘട്ടങ്ങൾ വന്നപ്പോഴും പേര് ഒഴിവാക്കിയവരുടെ ലിസ്റ്റിൽ വിനുവിന്റെ പേര് ഉൾപ്പെട്ടിരുന്നില്ലെന്നും നേതൃത്വം പറയുന്നു.പൊതുസമ്മതൻ എന്ന നിലയിൽ വൻ പ്രതീക്ഷയോടെയാണ് വി.എം. വിനുവിനെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്ഈ ഗുരുതര വീഴ്ചയെ തുടർന്ന് കൂടുതൽ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...