കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ രംഗത്ത് എത്തിയിരിക്കുകയാണ്.
കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്.
സ്കൂട്ടര്‍ കേടായതിനാല്‍ കടയില്‍ കയറി നിന്നപ്പോഴാണ് സംഭവം നടന്നത്.
കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മുഹമ്മദ് റിജാസിന് മരണം സംഭവിച്ചത്.
കടയിലെ തൂണിൽ ഷോക്ക് ഉണ്ടെന്ന് കെഎസ്ഇബിയിൽ പരാതിപ്പെട്ടിരുന്നു. ഒരു ജീവനക്കാരൻ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചു.
പക്ഷേ പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ല. യുവാവ് മരിച്ചതിന് ശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ പറഞ്ഞു. ഇതിനെ പ്രതിഷേധിച്ചാണ് കടയുടമ രംഗത്ത് എത്തിയത്.