കെ.എസ്.സി.എസ്.ടി.ഇ സെമിനാർ ഇന്ന്

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) ഹരിത ഗതാഗതത്തിലൂടെ ‘ജൈവവൈവിധ്യ സംരക്ഷണം : സുസ്ഥിര ഭാവിയിലേക്കുള്ള വഴികൾ’ എന്ന വിഷയത്തിൽ  രാവിലെ 9.30 മുതൽ അക്കുളം ക്യാമ്പസിൽ (കെ.കരുണാകരൻ ട്രാൻസ്പാർക്ക്) സെമിനാർ സംഘടിപ്പിക്കുന്നു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററും കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡുമായി സഹകരിച്ചാണ് സെമിനാർ നടത്തുന്നത്. ഗതാഗത ശൃംഖലകളുടെ ജൈവവൈവിധ്യത്തെയുള്ള സ്വാധീനത്തിന് കുറിച്ച് അവബോധം വളർത്തുകയും കേരളത്തിന്റെ പരിസ്ഥിതി ലക്ഷ്യങ്ങളുമായി അനുയോജ്യമായ സ്ഥിരതപരമായ പരിസ്ഥിതി സൗഹ്യദ ഗതാഗത തെരഞ്ഞെടുക്കാനുള്ള അവകാശങ്ങളെ പരിശോധിക്കുകയുമാണ് ലക്ഷ്യം.
സെമിനാർ ഡോ. കെ.പി സുധീർ, കെ.എസ്.സി.എസ്.ടി.ഇയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ. എൻ അനിൽ കുമാർ മുഖ്യാതിഥിയാകും. നാറ്റ്പാക്ക് മുൻ ഡയറക്ടർ ഡോ. സാംസൺ മാത്യു അഭിസംബോധന ചെയ്യും. വനം വകുപ്പ്, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, നാറ്റ്പാക്ക് എന്നിവിടങ്ങളിലെ വിദഗ്ധർ നേതൃത്വം നൽകുന്ന സാങ്കേതിക സെഷനുകൾ ഉണ്ടായിരിക്കും.
ടെക്‌നിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റിന്റെ ജോയിന്റ് ഡയറക്ടർ ഡോ. അശലത ആർ സമാപന ചടങ്ങിൽ മുഖ്യാതിഥിയാകും. വിവിധ ഓഫീസുകളിലും കോളേജുകളിലും നിന്നുള്ള അനുബന്ധ മേഖലകളിലെ ഗവേഷകരും വിദ്യാർഥികളും സെമിനാറിൽ പങ്കെടുക്കും

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...