സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ നിയന്ത്രണം വേണം

സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി.

അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്.

അതുപോലെ പീക്ക് ടൈമിൽ സ്വയം ഉപഭോഗം കുറക്കാൻ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടും.

ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം എന്ന് കെഎസ്ഇബി മുന്നോട്ട് വെച്ച നിർദേശങ്ങളിൽ പറയുന്നു.

എങ്ങനെ എപ്പോൾ നിയന്ത്രണം കൊണ്ട് വരണം എന്നതിൽ കെഎസ്ഇബി സർക്കുലർ ഇറക്കും. മലബാർ മേഖലയിലായിരിക്കും ആദ്യഘട്ടത്തിൽ നിയന്ത്രണം വരിക.

വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച ചെയ്തു അന്തിമ തീരുമാനം എടുക്കും.

Leave a Reply

spot_img

Related articles

ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു. 1987ല്‍ പൊലീസ് കോണ്‍സ്റ്റബിളായി സർവ്വീസിൽ കയറിയ വിജയൻ ഈ മാസം...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 8ന് കൊടിക്കൂറ പൂജയും 9നും 9.30നും മദ്ധ്യേ കൊടിയേറ്റും നടക്കും.10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ തയാറാക്കുന്ന...

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...