കെഎസ്ആർടിസിക്ക് 93.73 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം:കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഈ സർക്കാരിന്റെ കാലത്ത്‌ 6401 കോടിയോളം രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു. ഈവർഷം ഇതിനകം 343 കോടി രൂപ സർക്കാർ സഹായമായി കോർപറേഷന്‌ ലഭിച്ചു.

Leave a Reply

spot_img

Related articles

ജാതി സെൻസസ്; എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ

ജാതി സെൻസസിനെതിരായ എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ. ജാതി സെൻസസിനെതിരെ ചില സംഘടനകൾ മുന്നോട്ടുവരുന്നത് അപലപനീയമാണെന്നും ഇത്തരം സംഘടനകളുടെ നിലപാട് നീതിപൂർവ്വമല്ലെന്നും ലത്തീൻ സഭ...

അന്തരിച്ചു

മംഗളം മാനേജിംഗ് ഡയറക്ടർ കോട്ടയം മംഗലപ്പള്ളിൽ സാജൻ വർഗീസിൻ്റെ ഭാര്യാ മാതാവും, പാലാ വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ (കുര്യച്ചൻ ) ഭാര്യയുമായ മറിയമ്മ...

സ്കൂൾ ബസ് അപകടത്തിൽ പെട്ടു

തിരുവനന്തപുരം: ആറ്റിങ്ങൽ സ്കൂൾ ബസ് അപകടത്തിൽ പെട്ടു. ഇന്നു രാവിലെനഗരൂർ വെള്ളല്ലൂർ Govt LP സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്ന്...

സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വി ശിവൻകുട്ടി

സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ഫോർട്ട്...