കെഎസ്‌ആർടിസി 220 പുതിയ ബസുകള്‍ വാങ്ങുന്നു

കെഎസ്‌ആർടിസി 220 പുതിയ ബസുകള്‍ വാങ്ങുന്നു.

ഇതിനുള്ള ടെൻഡർ നടപടികള്‍ തുടങ്ങി. ഫുള്‍ ബോഡിയോടു കൂടിയ 10.5 മീറ്റർ നീളമുള്ള നോണ്‍ എസി ബസുകള്‍ ആണ് വാങ്ങുന്നത്.

നാല് സിലിണ്ടർ ഡീസല്‍ ബസുകള്‍ ബിഎസ് VI ശ്രേണിയില്‍പ്പെട്ടതായിരിക്കും. മൂന്നു വർഷമോ അല്ലെങ്കില്‍ നാലു ലക്ഷം കിലോമീറ്ററോ കമ്ബനി വാറന്‍റി ഉറപ്പാക്കണം.

ഹ്രസ്വ ദൂര ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താനാണ് ഈ ബസുകള്‍ വാങ്ങുന്നത്. സംസ്ഥാന ബജറ്റില്‍ കെഎസ്‌ആർടിസിക്ക് പ്ലാൻ ഫണ്ടായി നീക്കിവച്ച 96 കോടി രൂപ വിനിയോഗിച്ചാണ് 220 ബസുകള്‍ വാങ്ങാൻ നീക്കം നടത്തുന്നത്.

1000 പുതിയ ബസുകള്‍ വാങ്ങാനുള്ള കെ എസ് ആർടിസിയുടെ ശ്രമത്തിന്‍റെ കൂടി ഭാഗമായാണ് ആദ്യഘട്ടമെന്ന നിലയില്‍ 220 ബസുകള്‍ വാങ്ങുന്നത്. 2016നു ശേഷം ഇപ്പോഴാണ് പുതിയ ബസ് വാങ്ങാൻ കെഎസ്‌ആർടിസി നീക്കം നടത്തുന്നത്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...