കെഎസ്‌ആർടിസി കണ്ടക്ടറെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂനംകര സ്വദേശി സജീവ് (45 ) ആണ് മരിച്ചത്. പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. സ്കൂട്ടർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.ഇന്ന് പുലര്‍ച്ചെയാണ് അപകടം. തലശേരിയില്‍ കെഎസ്‌ആർടിസിയുടെ ക്രിക്കറ്റ് ടൂർണമെന്‍റില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്നു സജീവ്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.