ദീർഘദൂര ബസ് സർവീസുകളിൽ റെസ്റ്റോറന്‍റുകളുമായി സഹകരിക്കാൻ കെഎസ്ആർടിസി

കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകളിൽ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്‍റുകളില്‍ നിന്ന് കോര്‍പ്പറേഷൻ താത്പര്യപത്രം ക്ഷണിച്ചു.

സംസ്ഥാനത്തിന്‍റെ റോഡ് കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന കെഎസ്ആർടിസി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ദീർഘദൂര ബസ് സർവീസുകളിൽ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുള്ളത്.

യാത്രക്കാർക്ക് ഭക്ഷണ പാനീയ സേവനങ്ങൾ നൽകുന്നതിനായി പ്രധാന റൂട്ടുകളിൽ സ്ഥിതി ചെയ്യുന്നതും നല്ല രീതിയിൽ പ്രവർത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറന്‍റുകളിൽ നിന്നാണ് കെഎസ്ആർടിസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് താൽപ്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്.

ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള വെജ്, നോൺ വെജ് ഭക്ഷണം ന്യായമായ നിരക്കിൽ നൽകുന്ന ഭക്ഷണശാലകളായിരിക്കണം,ശുചിത്വമുള്ള അടുക്കളകളും ആവശ്യത്തിന് ഭക്ഷണ സൗകര്യങ്ങളും ഉണ്ടായിരിക്കണം,ശുചിത്വമുള്ള ടോയ്‌ലറ്റുകൾ/മൂത്രപ്പുരകൾ, വിശ്രമമുറി സൗകര്യങ്ങൾ ഉണ്ടായിരിക്കണം,ബസ് പാർക്കിങ്ങിന് മതിയായ സ്ഥല സൗകര്യം ഉണ്ടായിരിക്കണം എന്നിവയാണ് പ്രധാന നിബന്ധനകൾ.

Leave a Reply

spot_img

Related articles

വി ഡി സതീശൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

വി ഡി സതീശൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ .യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വമെന്നും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിന്ന് സർക്കാർ...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം.സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിക്കാണ് എബോളയെന്ന് സംശയിക്കപ്പെടുന്നത്. ഇന്നലെ പാലായിലെ സ്വകാര്യ...

പ്രിയദർശിനി പദ്ധതി; ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാർ തയ്യാറായാലും വാങ്ങില്ലെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ആരെങ്കിലും ടിക്കറ്റിന് പണം നൽകാൻ തയ്യാറായാലും അവരുടെ പക്കൽ നിന്നും പണം വാങ്ങില്ലെന്ന് ഗതാ​ഗത മന്ത്രി സിപി...

ഒന്നരവയസുകാരന്റെ കൊലപാതകം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി.അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആണ് ഹൈക്കോടതി മറുപടി തേടിയത്.ഒരാഴ്ചക്കകം അന്വേഷണ...