പി.പി ദിവ്യയ്‌ക്കെതിരെ പരാതി നല്‍കി കെ എസ് യു നേതാവ്‌

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസ്. കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കോടികളുടെ കരാറുകൾ ലഭിച്ചതും കമ്പനി ഡയറക്ടറായ മുഹമ്മദ് ആസിഫും പി.പി ദിവ്യയുടെ ഭർത്താവ് വി.പി അജിത്തും കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ നാലേക്കറോളം ഭൂമി വാങ്ങിയതും അന്വേഷിക്കണം എന്നാണ് ആവശ്യം.കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ബിൽഡിംഗ് നിർമ്മിക്കാൻ 49 സെന്റ് സ്ഥലം 2,40,32,500 രൂപയ്ക്ക് വാങ്ങിയതിന് പിന്നിലും അഴിമതിയുണ്ടെന്നും പി.മുഹമ്മദ്‌ ഷമ്മാസ് ആരോപിച്ചു. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്.ഭൂമി ഇടപാടുകളുടെയും മറ്റ് അഴിമതികളുടെയും രേഖകൾ സഹിതമാണ് പരാതി നൽകിയതെന്നും ഷമ്മാസ് പറഞ്ഞു. സ്കൂളുകളിൽ കുടുംബശ്രീ കിയോസ്ക് നിർമ്മിച്ചതിലുൾപ്പടെയുള്ള പദ്ധതികളിൽ വ്യാപക അഴിമതി നടന്നുവെന്നും മുഹമ്മദ്‌ ഷമ്മാസ് ആരോപിച്ചു. തനിക്കെതിരെ നിയമനടപടി എടുക്കുമെന്ന് പറഞ്ഞ ദിവ്യ ഒരു മാസം പിന്നിട്ടിട്ടും മിണ്ടുന്നില്ലെന്നും പി.പി ദിവ്യയുടെ മടിയിൽ കനം ഉള്ളതുകൊണ്ട് ഉള്ളിൽ ഭയമുണ്ടെന്നും മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേർത്തു

Leave a Reply

spot_img

Related articles

പരീക്ഷാ ഹാളിൽ കോപ്പിയടിച്ചതിനെച്ചൊല്ലി തർക്കം; ബിഹാറിൽ പത്താം ക്ലാസുകാരനെ വെടിവച്ചു കൊന്നു

വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ വെടിയേറ്റു മരിച്ചു. രണ്ടു വിദ്യാർഥികൾക്കു പരുക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാറാമിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരീക്ഷയ്ക്കു...

കുഞ്ഞിന് ജന്മം നല്‍കിയതിന് ദുബായ് കോടീശ്വരൻ ഭാര്യക്ക് നല്‍കിയത് 33 കോടി രൂപ! വാങ്ങിയത് ആഡംബര ബംഗ്ലാവും

രണ്ടാമത് ഒരു കുഞ്ഞിന്റെ അമ്മയാകുന്നതിന് ദുബായിലെ ഒരു വീട്ടമ്മയ്ക്ക് ഭര്‍ത്താവ് നല്‍കിയ പണത്തിന്റെ കണക്ക് കണ്ട് ഞെട്ടുകയാണ് സോഷ്യല്‍ മീഡിയ. രണ്ടാമത്തെ കുഞ്ഞിന് ജന്മം...

രഞ്ജി ഫൈനലിലേക്ക് കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങളും വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിലേക്ക് കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങളും വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി...

ഗുണ കേവ് സെറ്റ് ഇട്ട മലയാളം സിനിമ ; മഞ്ഞുമേൽ ബോയ്സിന്റെ മേക്കിങ് വീഡിയോ പുറത്ത്

ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങി, തെന്നിന്ത്യ മുഴവൻ വമ്പൻ തരംഗം സൃഷ്ടിച്ച് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ‘മഞ്ഞുമേൽ ബോയ്സി’ന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്കിന്റെ...