മന്ത്രിയുടെ ശരീരത്തിൽ തട്ടിയത് ഗൺമാൻ്റെ വസ്ത്രമെന്ന് കെ.എസ്.യു; വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു.ആരോഗ്യമന്ത്രി വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന തരത്തിൽ സിപിഎം പ്രചരിപ്പിച്ച വീഡിയോയിൽ പ്രതികരണവുമായി കെ എസ് യു.മന്ത്രിയുടെ കഴുത്തിൽ കരിങ്കൊടി തട്ടുന്നു എന്ന തരത്തിലാണ് സിപിഎം ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, മന്ത്രിയുടെ കഴുത്തിന് സമീപം എത്തിയത് കരിങ്കൊടിയല്ലെന്നും മന്ത്രിയുടെ തന്നെ ഗൺമാൻ്റെ കറുത്ത വസ്ത്രമാണെന്നുമാണ് കെ.എസ്.യു വിശദീകരിക്കുന്നത്. ഇതിന്റെ ദൃശ്യവും അവർ പുറത്തുവിട്ടിട്ടുണ്ട്.എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ ഉപയോഗിച്ച് സിപിഎം തെറ്റായ പ്രചാരണം നടത്തുകയാണെന്നും ആരോപിച്ചിട്ടുണ്ട്. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഗൺമാൻ്റെ കൈ കഴുത്തിന് സമീപം വന്നതെന്നും ഈ ദൃശ്യങ്ങൾ വിശദീകരിച്ചുകൊണ്ട് കെ.എസ്.യു വ്യക്തമാക്കുന്നു.

