വിദ്യാഭ്യാസ മേഖല സ്വകാര്യ വൽക്കരണത്തില്‍ SFI നിലപാട് മാറ്റിയോ; KSU ഉപാധ്യക്ഷ ആന്‍ സെബാസ്റ്റ്യന്‍

സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തില്‍ എസ്‌എഫ്‌ഐ ക്കെതിരെ വിമര്‍ശനവുമായി കെഎസ്!യു രംഗത്തെത്തിയത്. ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ബാലഗോപാലിന് കൊടുത്തിട്ട് എസ്‌എഫ്‌ഐയുടെ ചരിത്രം ഓര്‍മ്മിപ്പിക്കണമെന്നാണ് ആനിന്റെ വിമര്‍ശനം. എസ്‌എഫ്‌ഐ പണ്ട് ചെയ്തതൊക്കെ തെറ്റാണെന്ന് സമ്മതിക്കണം. അല്ലെങ്കില്‍ പുതിയ നിലപാട് തുറന്നു പറയണമെന്നും ആന്‍ സെബാസ്റ്റ്യന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ബജറ്റിലെ സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ കൊടുക്കുന്നു

പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ ….
സഖാവിനെ അറിയാമോ …
ആ രണഗാഥ അറിയാമോ ….
സ്വകാര്യ വിദേശ സര്‍വകലാശാലകളുടെ കാര്യത്തില്‍ ഇടത് സര്‍ക്കാരിന്റെ നിലപാട് കേട്ടപ്പോള്‍ KN ബാലഗോപാല്‍ ഉള്‍പ്പടെയുള്ള മൂത്ത സഖാക്കളോടും ആര്‍ഷോ ഉള്‍പ്പടെയുള്ള കുട്ടി സഖാക്കളോടും കേരളക്കര മുഴുവന്‍ ചോദിക്കുന്ന ചോദ്യം ഇത് തന്നെയാണ് …
KV റോഷന്‍ , KK രാജീവന്‍ , മധു , K ഷിബുലാല്‍ , C ബാബു … ഈ അഞ്ച് രക്തസാക്ഷികളെ ഓര്‍മ്മയുണ്ടോ ???…
കൂത്തുപറമ്ബ് സമരം എന്തിനായിരുന്നു എന്ന് SFI , DYFI നേതൃത്വത്തിന് അറിയാമോ ???…
2016 ജനുവരി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന TP ശ്രീനിവാസനെ കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ SFI പ്രവര്‍ത്തകര്‍ അടിച്ചുവീഴ്ത്തി …
വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിനും കച്ചവടത്തിനുമെതിരെ പ്രതിഷേധിക്കുന്ന SFIക്കാര്‍ക്കിടയിലേക്ക് കടന്നുചെന്ന ശ്രീനിവാസന്റെ നടപടിയാണ് പ്രശ്‌നം എന്ന M സ്വരാജിന്റെ അന്നത്തെ പ്രതികരണം ഇത്തരുണത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട് …
ഒന്നുകില്‍ SFI നേതൃത്വം പണ്ട് ചെയ്തതും പറഞ്ഞതുമൊക്കെ തെറ്റാണെന്ന് സമ്മതിക്കണം … അല്ലെങ്കില്‍ മാറിയ കാലത്തിന് അനുസരിച്ച്‌ നിലപാട് പുതുക്കി എന്ന് തുറന്ന് സമ്മതിക്കണം … ഇത് രണ്ടും പറ്റില്ലെങ്കില്‍ പണ്ട് TP ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാല്‍ സഖാവിന് കൊടുത്തിട്ട് SFIയുടെ ചരിത്രം ഓര്‍മിപ്പിക്കുക എങ്കിലും വേണം …
ആന്‍ സെബാസ്റ്റ്യന്‍
KSU സ്റ്റേറ്റ് വൈസ് പ്രസിഡന്റ്

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...