കുടുംബശ്രീ ഓഡിറ്റര്‍മാരെ നിയമിക്കുന്നു

ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തില്‍ ഓഡിറ്റിഗ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഓഡിറ്റര്‍മാരെ നിയമിക്കുന്നു. 11 ഒഴിവുകളാണ് നിലവിലുള്ളത്. കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ആയിരിക്കണം അപേക്ഷകര്‍. വിദ്യാഭ്യാസ യോഗ്യത കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദം.(ബിരുദാനന്തര ബിരുദധാരികള്‍ക്ക് മുന്‍ഗണന ലഭിക്കും) കമ്പ്യൂട്ടര്‍ പരിജ്ഞാനം (ടാലി ഉള്‍പ്പെടെ) നിര്‍ബന്ധം. പ്രായ പരിധി 21 നും 40 നും മധ്യേയായിരിക്കണം. 2024 ഒക്ടോബര്‍ 1 വച്ചാണ് പ്രായപരിധി കണക്കാക്കുന്നത്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ നാലിന് വൈകുന്നേരം 5 മണിക്കുള്ളില്‍ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോം ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നോ ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നിന്നോ ലഭിക്കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെയും പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം: ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം, ആലപ്പുഴ- 688001. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മിഷന്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.

Leave a Reply

spot_img

Related articles

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.പാലക്കാട് പന്തലാംപാടം മേരിമാതാ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ്റോഷൻ,...