കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് കീഴിലെ സംരംഭക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനായി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു.
തവനൂര്‍, മാറാക്കര ,ആതവനാട്, എടയൂര്‍, വെട്ടം, തൃപ്പങ്ങോട്, മംഗലം, ചെറിയമുണ്ടം, നിറമരുതൂര്‍, ഒഴുര്‍,പൊന്മുണ്ടം,പെരുമണ്ണക്ലാരി, വളവന്നൂര്‍, എടരിക്കോട്, തെന്നല, പൊന്മള, ഒതുക്കുങ്ങല്‍, തിരൂര്‍ എന്നീ സി.ഡി.എസുകളിലാണ് ഒഴിവുകള്‍ ഉള്ളത്.
അപേക്ഷകര്‍ കുടുംബശ്രീ അംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ബിരുദധാരികളും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരായിരിക്കണം.
പ്രായം 22 നും 40 നും മധ്യേ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും,വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ/ നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ജൂണ്‍ 29 ന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി ലഭ്യമാക്കണം.