കുടുംബശ്രീ സർഗ്ഗം ചെറുകഥ രചനാ മത്സരം: രചനകൾ ക്ഷണിച്ചു

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ്അംഗങ്ങൾ ക്കായി ‘സർഗ്ഗം-2024’ സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. സമ്മാനാർഹമായ ആദ്യ മൂന്ന് രചനകൾക്ക് യഥാക്രമം 20,000, 15,000, 10,000 എന്നിങ്ങനെ ക്യാഷ് അവാർഡും മെമൻറോയും സർട്ടിഫിക്കറ്റും  ലഭിക്കും. 2500 രൂപ വീതം മൂന്ന് പ്രോത്സാഹന സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച രചനകൾ അയയ്ക്കുന്ന 40 പേർക്ക്  കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശിൽപശാലയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
സാഹിത്യ മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന ജൂറിയായിരിക്കും സമ്മാനാർഹരെ കണ്ടെത്തുക. രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് ചെയർപേഴ്‌സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം കഥകൾ തപാൽ വഴിയോ കൊറിയർ വഴിയോ നേരിട്ടോ ഡിസംബർ 24 വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ ചുവടെ കാണുന്ന വിലാസത്തിൽ ലഭ്യമാക്കണം. പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ, ട്രിഡ ബിൽഡിങ്ങ്-രണ്ടാം നില, മെഡിക്കൽ കോളേജ് .പി.ഓ തിരുവനന്തപുരം-695 011. ഇമെയിൽ, വാട്ട്‌സാപ് എന്നിവ മുഖേന അയക്കുന്ന രചനകൾ മത്സരത്തിന് പരിഗണിക്കില്ല. വിശദാംശങ്ങൾക്ക്: www.kudumbashree.org/sargam2024.
 

Leave a Reply

spot_img

Related articles

കോട്ടയത്ത് മഴ തുടരുന്നു; പുതുപ്പള്ളി പള്ളി റോഡിൽ വെള്ളം കയറി

രാവിലെ ഇടവിട്ട് പെയ്ത മഴ വീണ്ടും കോട്ടയം ജില്ലയിൽ ശക്തി പ്രാപിക്കുന്നു. ഇതേ തുടർന്ന് വീണ്ടും കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. നിലവിൽ കോട്ടയം...

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും വിവിധ തസ്തികകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു

ഇടുക്കി: ജില്ലയില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ...

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...