കുമരകം ആറ്റാമംഗലം പള്ളിയിലെ വലിയ പെരുന്നാളിന് കാെടിയേറി

കുമരകം സെന്‍റ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ മാേർ യൂഹാനാേൻ മാംദാേനയുടെ 171-ാമത് പുകഴ്ച പെരുന്നാളിന് കൊടിയേറി. രാവിലെ എട്ടിന് വിശുദ്ധ കുർബാനയെ തുടർന്ന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മാർ തീമോത്തിയോസ് തിരുമേനിയാണ് കാെടിയേറ്റിയത്. ഫാ. വിജി കുരുവിള എടാട്ടിൻ്റെയും ഫാ. എബിൻ ജാേർജ് നീലിമംഗലത്തിൻ്റേയും സാന്നിധ്യത്തിലായിരുന്നു കൊടിയേറ്റ്. നാളെ രാവിലെ 7.30ന് ഫാ.ബര്‍ യൂഹാനോന്‍ റമ്പാന്‍, മൂന്നിന് രാവിലെ 7.30ന് ഫാ. ഫിലിപ്പ് വര്‍ഗ്ഗീസ് വടക്കേപ്പറമ്പില്‍, നാലിന് രാവിലെ 7.30ന് ഫാ. തോമസ് കുര്യന്‍ കണ്ടാന്ത്ര എന്നിവര്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും.

ഒന്ന്, രണ്ട്, മൂന്ന്, നാല് ദിവസങ്ങളിൽ വൈകുന്നേരം 6.30 ന് ഫാ. സോബിന്‍ ഏലിയാസ്അ റയ്ക്കലൊഴത്തില്‍, ഫാ. ഗ്രിഗര്‍ ആര്‍ കൊള്ളന്നൂര്‍, ഫാ. എബി വര്‍ക്കി വെങ്ങോല, അഡ്വ.ഷീബാ തരകന്‍ എന്നിവര്‍ വചന ശുശ്രൂഷ നടത്തും. അഞ്ചിനാണ് ഇടവക ദിനം.സഖറിയാസ് മാര്‍ പീലക്സീനോസ് തിരുമനസിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യഫല ലേലവും സ്നേഹ വിരുന്നും നടത്തും. ദനഹാ പെരുന്നാൾ ദിവസമായ ആറിനാണ് വേമ്പനാട്ട് കായൽ തീരത്തു നിന്നും പള്ളിയിലേക്ക് നടത്തുന്ന ചരിത്ര പ്രസിദ്ധമായ റാസാ.

രാവിലെ എട്ടിന് ഏലിയാസ് മോര്‍ യൂലിയോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബ്ബാനയും ദനഹാ ശുശ്രൂഷയും നടത്തപ്പെടും. തുടര്‍ന്ന് നേര്‍ച്ച വിളമ്പ്. വൈകുന്നേരം ആറിനാണ് വേമ്പനാട് കായല്‍ തീരത്തെ വി. ദൈവമാതാവിന്‍റെ നാമത്തിലുള്ള കുരിശുപള്ളിയില്‍ നിന്ന് ഭക്തി നിര്‍ഭരമായ റാസ ആരംഭിക്കുന്നത് . റാസായെതുടർന്ന് ടു മെൻ ടാലൻ്റ് ഷാേ . ഏഴിനാണ് പ്രധാന പെരുന്നാള്‍. മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ ജോസഫ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നേർച്ച വിളമ്പും നടക്കും.

Leave a Reply

spot_img

Related articles

നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല; പൊതുദർശനവും ഉണ്ടാകില്ല

പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം...

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,...

റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ.ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്.വാക്‌സീനെടുത്തിട്ടും പേവിഷ...