കുമരകം കോണത്താറ്റ് പാലം ഉദ്ഘാടനം നാളെ

കുമരകം – കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ കുമരകം കോണത്താറ്റ് (കാരിക്കത്തറ)പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ആറ്റാമംഗലം പള്ളി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ സഹകരണം-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആധ്യക്ഷ്യം വഹിക്കും. എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാകും.

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. അലൻ കുര്യാക്കോസ് മാത്യു, അഡ്വ. വിഷ്ണു മണി, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യാ ഷിജോ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി. ബിനു, സീമ ദിലീപ്, കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ടീം ലീഡർ പി. ആർ. മഞ്ജുഷ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു, എ.പി. സലിമോൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി.കെ. ജോഷി, ആർഷ ബൈജു, പ്രിൻസ് സ്‌കറിയ, സി.ജെ. സാബു, ടി.എൻ. ബൈജു, സാൽവിൻ കൊടിയന്തറ, സ്വാഗത സംഘം കമ്മിറ്റി കൺവീനർ കെ.എസ്. സലിമോൻ, എസ്.കെ.എം. ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, ആറ്റാമംഗലം പള്ളി വികാരി ഫാ. അഭിലാഷ് വലിയവീട്ടിൽ, ശ്രീനാരായണ പബ്ലിക് ബോട്ട് റേസ് ക്ലബ് പ്രസിഡന്റ് അഡ്വ. വി.പി. അശോകൻ തുടങ്ങിയവർ പങ്കെടുക്കും.107.1 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് അടക്കം കിഫ്ബിയിലൂടെ 29.49 കോടി രൂപയാണ് ചെലവഴിച്ചത്.

Leave a Reply

spot_img

Related articles

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട്...

ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍...