കുംഭമേള നടക്കുന്നത് വഖഫ് ഭൂമിയിൽ, വിവാദ പ്രസ്താവനയുമായി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ്

രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടനം ആയ കുംഭ മേള നടക്കുന്ന സ്ഥലം വഖഫ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് ഇത് സൗജന്യമായി നൽകിയതാണെന്നും അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി അവകാശപ്പെടുന്ന വീഡിയോ സന്ദേശം വിവാദമായിരിക്കുകയാണ്. പ്രസ്താനവയ്ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി ഹിന്ദു നേതാക്കൾ രംഗത്ത് എത്തി. ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ് മൗലാനയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. മൗലാനയെ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്നയാളാണെന്നും ഭീകര ചിന്താഗതിയുള്ളവനാണെന്നും സ്വാമി ആരോപിച്ചു.മുസ്ലീം സമുദായത്തിൻറെ വിശാല മനസ് കാരണമാണ് കുംഭമേളയ്ക്ക് വഖഫ് ഭൂമി നൽകിയത് എന്നും മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞിരുന്നു. എന്നാൽ ചില ഹിന്ദു സംഘടനകൾ കുംഭമേളയിൽ മുസ്ലീങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നത് അനീതിയാണെ് അദ്ദേഹം കുറ്റപ്പെടുത്തി. കുംഭ മേളയിൽ മുസ്‌ലിംകളെ പ്രവേശിക്കാൻ അനുവദിക്കണമെന്നും വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ഇംഗ്ലണ്ടിനെതിരായ അവസാന ടി20 നാളെ, തുടരുമോ സഞ്ജു? ടീമില്‍ മാറ്റങ്ങളുണ്ടായേക്കും, സാധ്യത ഇലവന്‍

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിനായി നാളെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി കഴിഞ്ഞു....

നവിൻ ചൗള അന്തരിച്ചു

മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവിൻ ചൗള (79) അന്തരിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ശസ്ത്രക്രിയക്ക് വിധേയനായ ചൗള ആശുപത്രിയില്‍...

വീണ നായർ വിവാഹമോചനം നേടി; കുടുംബ കോടതിയില്‍ എത്തി ഔദ്യോഗികമായി പിരിഞ്ഞു

ഭര്‍ത്താവുമായി ഔദ്യോഗികമായി പിരിഞ്ഞ് സീരിയല്‍ താരം വീണ നായര്‍. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹ മോചനത്തിന്‍റെ അവസാന നടപടികളും വീണ നായരും ആര്‍ജെ അമനും...

ബജറ്റില്‍ ചര്‍ച്ചയായ ‘മഖാന’ ഉപയോഗിച്ച് വ്യത്യസ്ത രുചിക്കൂട്ടുകൾ തയ്യറാക്കാം

ബിഹാറിൽ നിന്നുള്ള പ്രധാന കയറ്റുമതി ഭക്ഷ്യവസ്തുവായ മഖാനയ്ക്കായി ബജറ്റില്‍ പ്രത്യേക ബോര്‍ഡ് തന്നെ പ്രഖ്യാപിച്ചിരിക്കുയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. മഖാനയെന്ന പേരിലറിയപ്പെടുന്നത് താമരവിത്താണെന്ന് എത്ര...