മാധവ് സുരേഷിനെ നായകനാക്കി കുമ്മാട്ടിക്കളി

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന “കുമ്മാട്ടിക്കളി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന
ഈ ചിത്രത്തിൽ ദേവിക സതീഷ്,യാമി എന്നിവർ നായികന്മാരാവുന്നു. മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി,സോഹൻലാൽ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, ആൽവിൻ ആന്റണി ജൂനിയർ, അനീഷ് ഗോപാൽ, റാഷിക് അജ്മൽ.ലെന,അനുപ്രഭ, അർച്ചിത അനീഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ചിമ്പു, വിജയ്
തുടങ്ങിയ പ്രശസ്ത താരങ്ങളെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമാണ്
” കുമ്മാട്ടിക്കളി “.
” ഭരതന്റെ അമരം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് “കുമ്മാട്ടിക്കളി ” ഒരുക്കുന്നത് ” സംവിധായകൻ ആർ കെ വിൻസെന്റ് സെൽവ പറഞ്ഞു. അമരം ചിത്രീകരിച്ച അതേ ലൊക്കേഷനുകളിൽ തന്നെയാണ് “കുമ്മാട്ടിക്കളി “യും ചിത്രീകരിക്കുന്നത്.
സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 -മത്തെ ചിത്രമാണ് ” കുമ്മാട്ടിക്കളി”.
ദിലീപ് നായകനായ തങ്കമണി സൂപ്പർ ഗുഡ് ഫിലിംസിന്റെ ദിലീപ് നായകനായ തങ്കമണി ഇന്നു തിയ്യേറ്ററുകളിലെത്തി.
കടപ്പുറവും അവിടത്തെ ജീവിതങ്ങളെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിടേഷ് വി നിർവ്വഹിക്കുന്നു. പ്രോജക്ട് ഡിസൈനർ- സജിത്ത് കൃഷ്ണ.
സജു എസ് എഴുതിയ വരികൾക്ക് ജാക്സൺ വിജയൻ സംഗീതം പകരുന്നു.
സംഭാസണം- ആർ കെ വിൻസെന്റ് സെൽവ ,
രമേശ് അമ്മനത്ത്. എഡിറ്റർ-ആന്റണി,
സംഘട്ടനം-ഫീനിക്സ് പ്രഭു,പ്രൊഡക്ഷൻ കൺട്രോളർ-അമൃത മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മഹേഷ് മനോഹർ,മേക്കപ്പ് പ്രദീപ് രംഗൻ,ആർട്ട് ഡയറക്ടർ- മഹേഷ് നമ്പി,കോസ്റ്റ്യൂംസ്-അരുൺ മനോഹർ,സ്റ്റിൽസ്- ബാവിഷ്, പോസ്റ്റർ ഡിസൈൻ-ചിറമേൽ മീഡിയ വർക്ക്സ്. ആലപ്പുഴ,കൊല്ലം നീണ്ടകര എന്നിവിടങ്ങളിലായിരുന്നു “കുമ്മാട്ടിക്കളി” യുടെ ചിത്രീകരണം.
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...