കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒരുമിച്ചെത്തുന്ന ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഫെബ്രുവരി 20 മുതൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇരട്ട,നായാട്ട് എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടൻ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധാനം. ഇരട്ട എന്ന ചിത്രത്തിന്റെ കോ ഡയറക്ടർ കൂടിയായിരുന്നു ജിത്തു അഷ്‌റഫ്‌മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണത്തെ നിർവഹിച്ചിരുന്നത്. നായാട്ട്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ മാർട്ടിൻ പ്രകാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നചിത്രം കൂടിയാണിത്