കുർസി സുരക്ഷിത് ബജറ്റ്’ അഥവാ കസേര സുരക്ഷിത ബഡ്ജറ്റ് : ജോസ് കെ മാണി

ചാലക്കുടി:_ഇത്തവണ കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ചത് ‘കുർസി സുരക്ഷിത് ബജറ്റ് ‘അഥവാ കസേര സുരക്ഷിത ബഡ്ജറ്റ് മാത്രമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേന്ദ്രഭരണം നിലനിർത്താൻ സഹായിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തൃപ്തിപ്പെടുത്തി ഒപ്പം നിർത്തുക എന്ന ലക്ഷ്യം മാത്രമാക്കി ദേശീയ ബഡ്ജറ്റിനെ കേന്ദ്ര സർക്കാർ അധ:പതിപ്പിച്ചു.ഭരണത്തിൽ തുടരാൻ കേന്ദ്ര ബഡ്ജറ്റിനെ വാസ്തവത്തിൽ ഇടുങ്ങിയ താല്പര്യങ്ങൾക്കായി പണയം വയ്ക്കുകയാണുണ്ടായത്.കേരളം എന്ന സംസ്ഥാനം ഇന്ത്യയുടെ ഭൂപടത്തിലുണ്ടോ എന്നത് ബിജെപി ദേശീയ നേതൃത്വത്തിന് വാസ്തവത്തിൽ അറിയില്ല.ആരോഗ്യ_വിദ്യാഭ്യാസ മേഖലകളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേട്ടങ്ങളും പുരോഗതിയും കൈവരിച്ച സംസ്ഥാനമാണ് കേരളം. കേരളം ഈ പുരോഗതി തുടർന്നാൽ ഒരിക്കലും തങ്ങൾക്ക് കേരളത്തിൽ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് മൂലമാണ് എല്ലാ രംഗത്തും സംസ്ഥാനത്തെ പിന്നോട്ടടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.സംസ്ഥാനം ആവശ്യപ്പെട്ടതോ കേരളത്തിന്  അർഹതപ്പെട്ടതോ ആയതൊന്നും കേന്ദ്രസർക്കാർ മന:പ്പൂർവ്വം നൽകുന്നില്ല.22 സംസ്ഥാനങ്ങളിൽ അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തി നൽകിയിട്ടും എയിംസ് കേരളത്തിനു ഇത്തവണയും നൽകിയില്ല.മദർ ഷിപ്പുകൾക്ക് നേരിട്ട് തുറമുഖത്ത് വന്നടുക്കുവാൻ കഴിയുന്ന ലോകത്തിലെ തന്നെ അപൂർവ്വം തുറമുഖങ്ങളിലൊന്നായ വിഴിഞ്ഞം പോർട്ട് പ്രവർത്തനം ആരംഭിച്ചിട്ടും അതിൻ്റെ തുടർ വികസനത്തിനായി ഒരു ചില്ലി കാശ് പോലും കേന്ദ്ര ബജറ്റിൽ സർക്കാർ നീക്കിവെച്ചില്ല.കാർഷിക മേഖലയെ ഇതുപോലെ അവഗണിച്ച ഒരു ബഡ്ജറ്റ് ഇതിനു മുൻപ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല.പുതിയ യാതൊരുവിധ പദ്ധതികളും കാർഷിക മേഖലയിൽ പ്രഖ്യാപിക്കപ്പെട്ടില്ല.കർഷകരോടുള്ള കേന്ദ്രസർക്കാരിൻ്റെ പ്രതികാര നടപടികൾ തുടരുകയാണ്.
കേരളത്തിൻ്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കും എന്ന പ്രതീതി ഉളവാക്കി പാർലമെൻ്റ്  തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയിട്ട് നിർദ്ദയം കേരളത്തിലെ റബർ കർഷകരെ വഞ്ചിച്ചു.ഈ അവഗണനക്കെതിരെ കക്ഷിരാഷ്ട്രീയം മറന്നുകൊണ്ട് മലയാളി ഒരു ജനത എന്ന നിലയിൽ അതിശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യണം.പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെയും മുന്നണി രാഷ്ട്രീയത്തിന്റെയും പ്രസക്തി ഊട്ടിയുറപ്പിക്കുകയാണ് ജനങ്ങൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ചെയ്തത്.ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും സംരക്ഷിക്കുവാൻ ദേശീയ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ശക്തമായി കരുത്താർജിച്ച് പാർലമെൻ്റിൽ എത്തിയത് രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ പ്രബലരായതുകൊണ്ടാണ്.ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ശക്തിയിൽ ഒരു സ്ഥാനാർത്ഥിയും കേരളത്തിലോ ദേശീയ തലത്തിലോ വിജയിച്ചു വരികയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.കേരള കോൺഗ്രസ് എം തൃശ്ശൂർ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഈച്ചരത്തിന്റെ അധ്യക്ഷതയിൽസെബാസ്റ്റ്യൻ ചൂണ്ടൽ,ബേബി മാത്യു, ഡെന്നീസ് കെ ആൻ്റണി,ജോണി പുല്ലഞാനി,ജോർജ് താഴേക്കാടൻ,പി ഐ മാത്യു,ഷാജി ആനിത്തോട്ടം, പോളി ഡേവിസ്,ബേബി നെല്ലിക്കുഴി,സെബാസ്റ്റ്യൻ മഞ്ഞളി,ജിമ്മി വർഗീസ്,ജൂലിയസ് ആൻറണി,പീറ്റർ പാവറട്ടി, പി ആര്‍ സുശീലൻ,കരോളിൻ ജെറീഷ്,ജോസ് മുതുകാട്ടിൽ,സജൂഷ് മാത്യു എന്നിവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

നീതിക്കായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്

നീതിക്കായുള്ള പോരാട്ടത്തിന് -ന്യായ് പഥ_ ത്തിലിറങ്ങുവാൻ ആഹ്വാനം ചെയ്ത് അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്. ഹിന്ദു- മുസ്‍ലിം ഭിന്നതയുണ്ടാക്കാനും ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയില്‍ വിയോജിപ്പുണ്ടാക്കാനും മുസ്‍ലിം,...

എഐസിസി സമ്മേളനം ഇന്നും നാളെയുമായി അഹമ്മദാബാദിൽ

കോണ്‍ഗ്രസിന്‍റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേല്‍ സ്മാരകത്തില്‍...

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....