കുത്തൂട് മാർച്ച് 22-ന് റിലീസ് ചെയ്യും


സന്തോഷ് കീഴാറ്റൂർ, പുതുമുഖ നടൻ വിനോദ് മുള്ളേരി,സിജി പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ മനോജ്.കെ. സേതു സംവിധാനം ചെയ്യുന്ന
” കുത്തൂട് ” മാർച്ച് ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.
തെയ്യം കലാകാരൻ്റെ ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ
അഭിജിത്,ഉത്തമൻ, രവി പെരിയാട്ട്,തമ്പാൻ കൊടക്കാട്,ദേവനന്ദ, നിരോഷ് എന്നിവരും അഭിനയിക്കുന്നു.
ഫോർ ഫ്രണ്ട്സ് പ്രൊഡക്ഷൻ ഹൗസിൻ്റെ ബാനറിൽ, കെ.ടി. നായർ,വേണു പാലക്കാൽ, കൃഷ്ണകുമാർ കക്കോട്ടമ, വിനോദ് കുമാർ കരിച്ചേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും സംവിധായകൻ മനോജ് കെ സേതു തന്നെ നിർവ്വഹിക്കുന്നു.
പ്രദീപ് മണ്ടൂർ തിരക്കഥ, സംഭാഷണമെഴുതുന്നു.
മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച് ,തെയ്യം കലയെ ഉപാസിച്ച് കഴിയുന്ന കാഞ്ഞനെന്ന തെയ്യം കലാകാരൻ്റെ ജീവിതത്തോടൊപ്പം അന്യം നിന്നു പോകുന്ന മണ്ണിന്റെയും പ്രകൃതിയുടെയും കഥ പറയുന്ന ചിത്രമാണ് “കുത്തൂട് “.
ഡോക്ടർ ജിനേഷ്, കുമാർ എരമം, പ്രദീപ് മണ്ടൂർ എന്നിവരുടെ വരികൾക്ക് ജയചന്ദ്രൻ കാവുംതാഴ സംഗീതം പകരുന്നു.സിതാര കൃഷ്ണകുമാർ, അലോഷി ആദം എന്നിവരാണ് ഗായകർ.
കല-സുനീഷ് വടക്കുമ്പാടൻ,ചമയം- വിനീഷ് ചെറു കാനം, പശ്ചാത്തല സംഗീതം- അനൂപ് വൈറ്റ് ലാൻ്റ്, പ്രൊഡക്ഷൻ കൺട്രോളർ-ഏ.വി. പുരുഷോത്തമൻ, പ്രൊഡക്ഷൻ മാനേജർ- അർജുൻ,പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു,...

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...