കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സപ്തതി സംഗമം 29ന്

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി സംഗമം 29-ന് രാവിലെ 9.30-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, യൂഹാനോൻ മാർ ദിയസ്കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, സഭാ സെക്രട്ടറി ബിജു ഉമ്മൻ, എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, അബിൻ വർക്കി, റെജി ചെറിയാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കീസ് ബാൻഡ് അവതരിപ്പിക്കുന്ന ക്രൈസ്തവ ഭക്തിഗാന ഭജനയും ചടങ്ങിന്റെ ഭാഗമായി നടക്കും. ഒരു വർഷം നീളുന്ന ആത്മീയ, സാംസ്കാരിക, സാമൂഹിക പരിപാടികൾക്ക് ഈ സംഗമത്തോടെ തുടക്കമാകും. സപ്തതി ആഘോഷങ്ങളുടെ സമാപനം അടുത്ത വർഷം ജനുവരിയിൽ നടക്കുമെന്ന് വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കലും, ജനറൽ കൺവീനർ മാത്യൂസ് വർഗീസും അറിയിച്ചു.

Leave a Reply

spot_img

Related articles

അനധികൃത പ്രവേശനം, സാമ്പത്തിക വെട്ടിപ്പ് : അന്വേഷണം പ്രഖ്യാപിച്ച് എം.ജി. സിൻഡിക്കേറ്റ്

മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്സിൽ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃതമായി പ്രവേശനം നൽകിയ നടപടിയിൽ തുടരന്വേഷണം...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇതുപ്രകാരം ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക്...

നെഹ്റു ട്രോഫി ജലോത്സവം: വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ

ഇന്ന് പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങൾ. ചുണ്ടൻ വിഭാഗത്തിൽ മാത്രം...

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ഉച്ച കഴിഞ്ഞ് 2ന് പുന്നമടക്കായലിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.സഹകരണ-എക്സൈസ് മന്ത്രി എം. ലിജു അധ്യക്ഷനാവും....