വളളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ചു

പത്തനംതിട്ട വളളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വിളക്കുകള്‍ മോഷ്ടിച്ചു

സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒന്നിലധികം പേര്‍ മോഷണത്തിനു പിന്നിലുളളതായാണ് സംശയം.

നാലമ്പലത്തിനു ചുറ്റും ഉണ്ടായിരുന്ന തൂക്കുവിളക്കുകള്‍ അപ്പാടെ മോഷ്ടാക്കള്‍ കൊണ്ടുപോയി. ഉപദേവതാ ക്ഷേത്രങ്ങളുടെ മുന്‍പിലും കൊടിമരത്തിനു സമീപത്തും ഉണ്ടായിരുന്നതടക്കം 30 നിലവിളക്കുകളും അപഹരിക്കപ്പെട്ടു. പുലര്‍ച്ചെ ക്ഷേത്ര ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

കഴിഞ്ഞ ദിവസം അപരിചിതനായ ഒരാള്‍ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട അന്വേഷണം. പടിഞ്ഞാറേ ഗോപുരത്തിനു വെളിയില്‍ ഒരു വാഹനത്തിന്റെ ടയര്‍ അടയാളം കണ്ടെത്തി. ഈ വാഹനത്തില്‍ വിളക്കുകള്‍ കടത്തിയെന്നാണ് കണക്കാക്കുന്നത്.

Leave a Reply

spot_img

Related articles

പൊലീസ്‌കാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം

പാലാ കടപ്ലാമറ്റം വയലായിൽ പൊലീസ്‌കാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ 3 പോലീസുകാർക്ക് പരിക്കേറ്റു.മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സി പി ഒ മാരായ...

ബസ് യാത്രക്കിടെ മാല മോഷണം, യുവതി പിടിയിൽ

കോട്ടയത്ത് ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗിൽ നിന്നും മാല മോഷ്ടിച്ച യുവതി പിടിയിലായി. കോട്ടയം മീനടം സ്വദേശി മിനി തോമസിനെയാണ് ദിവസങ്ങൾ നീണ്ട നിരീക്ഷങ്ങൾക്ക്...

പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി; പ്രതി അമ്മയുടെ ആണ്‍ സുഹൃത്ത്

എറണാകുളം കുറുപ്പുംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി. അമ്മയുടെ ആണ്‍ സുഹൃത്താണ് രണ്ടു വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികള്‍...

കീഴ്‌ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച്‌ യുവാവ് മരിച്ച സംഭവം; കൊലപാതകം

മലപ്പുറം കൊണ്ടോട്ടി കീഴ്‌ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച്‌ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. പ്രതി അസം സ്വദേഷി ഗുല്‍സാറിനെ കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്...