ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ട് പ്രകാരമുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികളുടെ പ്രാരംഭ നടപടിയായി സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതിന് സംസ്ഥാന, ജില്ലാതല സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നു. അംഗീകൃത ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. ഏജന്‍സികളുടെ പാനല്‍ രണ്ടു വര്‍ഷത്തേക്കാണ് തയ്യാറാക്കുന്നത്. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയ രേഖകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, വെബ്‌സൈറ്റ് വിലാസം, ടീം അംഗങ്ങളുടെ പേര് വിവരങ്ങള്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ മാര്‍ച്ച് 17 നകം ഡെപ്യൂട്ടി കളക്ടര്‍ (സ്ഥലമെടുപ്പ്), കളക്‌ട്രേറ്റ്, ആലപ്പുഴ എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് ‘ഭൂമി ഏറ്റെടുക്കല്‍ സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളുടെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. നിലവില്‍ സംസ്ഥാന, ജില്ലാതല ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോൺ: 0477 2251676,2252580.