ഭൂമി തരംമാറ്റം അദാലത്ത്; ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ

ഭൂമി തരംമാറ്റം അദാലത്ത് ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ; പരിഗണിക്കുന്നത് 25 സെന്റില്‍ താഴെയുള്ള സ്ഥലങ്ങള്‍.

ഭൂമി തരം മാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീർപ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. ഒക്ടോബർ 25 മുതല്‍ നവംബർ 15 വരെ താലൂക്ക് തലത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ഒക്ടോബർ 25 ന് സംസ്ഥാന തല ഉദ്ഘാടനം നടക്കും.

ഓരോ താലൂക്കിലേയും സമയ ക്രമം നിശ്ചയിക്കുന്നതിന് ലാൻറ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. 25 സെൻറില്‍ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അർഹതയുള്ള ഫോം5, ഫോം 6 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഇപ്രകാരം അപേക്ഷകള്‍ പോർട്ടലില്‍ സജ്ജീകരിക്കുന്നതിനായി സംസ്ഥാന ഐടി സെല്ലിന് നിർദ്ദേശം നല്‍കി. ജില്ലാ കളക്ടർമാരുടെ മേല്‍നോട്ടത്തിലാണ് അദാലത്തുകള്‍ സംഘടിപ്പിക്കുക. അദാലത്തിന് മുൻപായി സംസ്ഥാനാടിസ്ഥാനത്തില്‍ റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി, ലാന്റ് റവന്യൂ കമ്മീഷണർ, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി, പ്രിൻസിപ്പല്‍ കൃഷി ഓഫീസർമാർ, ജില്ലാ കളക്ടർമാർ എന്നിവരുടെ സംയുക്ത യോഗം ചേരും. അദാലത്തില്‍ പരിഗണിക്കുന്ന അപേക്ഷകർക്കുള്ള അറിയിപ്പ് അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് പ്രത്യേക സന്ദേശം അയക്കുവാൻ നിർദ്ദേശം നല്‍കിയാതായും മന്ത്രി കെ രാജൻ അറിയിച്ചു.

തരം മാറ്റ അപേക്ഷകള്‍ തീർപ്പാക്കുന്നതിനായി 2023 ല്‍ നടത്തിയ ഒന്നാം ഘട്ട അദാലത്തുകള്‍ ആർഡിഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു. അതില്‍ വലിയ തോതില്‍ അപേക്ഷകള്‍ തീർപ്പാക്കാൻ കഴിഞ്ഞിരുന്നു. 2024 സെപ്തംബറോടെ സംസ്ഥാനത്തെ 27 ആർഡിഒ മാർക്കൊപ്പം ഡെപ്യൂട്ടി കളക്ടർമാർക്കു കൂടി തരം മാറ്റ അപേക്ഷകള്‍ പരിഗണിക്കാനുള്ള അധികാരം നല്‍കി നിയമസഭ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ ആർഡിഒ മാരും ഡെപ്യൂട്ടി കളക്ടർമാരുമാണ് ഇപ്പോള്‍ തരം മാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട അദാലത്ത് താലൂക്ക് അടിസ്ഥാനത്തില്‍ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോള്‍ തീർപ്പാക്കാനുള്ള രണ്ടര ലക്ഷം അപേക്ഷകളില്‍ വലിയൊരു ശതമാനം അദാലത്തിലൂടെ തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...