വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണം; രാഹുല്‍ ഗാന്ധി

വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍.കൂടാതെ ദുരിതബാധിതരുടെ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു.ശൂന്യവേളയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

വയനാട്ടിലെ ദുരന്തബാധിത മേഖല താന്‍ നേരിട്ട് പോയി കണ്ടിട്ടുണ്ട്. അതിന്റെ വ്യാപ്തി വളരെ വലുതാണ്. വിവരിക്കാവുന്നതിലപ്പുറം നഷ്ടമാണ് അവിടുത്തെ ഓരോ കുടുംബത്തിനും ഉണ്ടായിരിക്കുന്നത്. അതിന്റെ വ്യാപ്തി കണക്കിലെടുത്ത് ദേശീയദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തമേഖലയില്‍ സഹായഹസ്തവുമായി എത്തിയവരോട് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. മരണസംഖ്യ നാനൂറ് കടന്നേക്കുമെന്നും ദുരന്തത്തില്‍ നിരവധി പേരെയാണ് കാണാതായെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തിനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിച്ച സൈന്യത്തിന്റെ പ്രവര്‍ത്തനത്തെയും രാഹുല്‍ അഭിനന്ദിച്ചു.

കേരളത്തിലെ സാമൂദായിക ഐക്യവും രാഹുല്‍ ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ ഒലിച്ചുപോയതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായെന്ന് രാഹുല്‍ പറഞ്ഞു. വലിയ ദുരന്തമാണ് അവിടെ ഉണ്ടായിരിക്കുന്നത്. ദുരന്തബാധിതര്‍ക്ക് സമഗ്രമായ പുനരധിവാസ പാക്കേജുകള്‍ നല്‍കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കൊള്ള; 2019-ലെ വീഴ്ചകൾ മറയ്ക്കാൻ സ്വർണപ്പാളി കൈമാറി, നിർണായക കണ്ടെത്തലുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഇടതുപക്ഷ ഭരണസമിതിയെക്കൂടി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർണായക റിപ്പോർട്ട്.2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന...

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....