മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നു

മൂന്നാർ – തേനി ദേശീയപാതയിൽ ദേവികുളത്തിനും , ചിന്നക്കനാലിനും മദ്ധ്യേ ഗ്യാപ്റോഡിൽ മണ്ണിടിഞ്ഞു. കഴിഞ്ഞ വർഷം ആധുനീക നിലവാരത്തിൽ നവീകരിച്ച റോഡിനോട് ചേർന്ന കുന്നാണ് ഇടിഞ്ഞത്. നിർമ്മാണ സമയത്ത് കനത്ത കോൺക്രീറ്റ് സംരക്ഷണ മതിൽ നിർമ്മിച്ചിരുന്നു. ഇതും തകർത്തുകൊണ്ടാണ് ഇത്തവണ മണ്ണിടിഞ്ഞത്.എല്ലാ മഴക്കാലത്തും ഇത്തരത്തിൽ ഒന്നിലേറെ തവണ മണ്ണിടിയുന്നതിനാലാണ് സംരക്ഷണ ഭിത്തി കെട്ടിയതും.ഈ കുന്നിലെ മണ്ണ് തീരെ ഉറപ്പില്ലാത്തതാണെന്നും നാട്ടുകാർ പറയുന്നു.തുടർച്ചയായി മഴ പെയ്താൽ വീണ്ടും മണ്ണിളകി കൂടുതൽ ഒലിച്ച് പോരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....