കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2024-25 വര്‍ഷത്തെ ലാപ്പ് ടോപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുളള കോഴ്‌സുകളുടെ ലിസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീറ്റ് (എന്‍ഇഇറ്റി) എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ നിന്നും കേരള സര്‍ക്കാര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ ബാച്ച്‌ലര്‍ ഓഫ് സിദ്ധ മെഡിസിന്‍ & സര്‍ജറി, ബാച്ച്‌ലര്‍ ഓഫ് യുനാനി മെഡിസിന്‍ & സര്‍ജറി, ബിഎസ്.സി അഗ്രികള്‍ചര്‍ (ഓണേഴ്‌സ്), ബിഎസ്.സി ഫോറസ്ട്രി (ഓണേഴ്‌സ്), ബിഎസ്.സി എന്‍വയണ്‍മെന്റല്‍ സയന്‍സ് & ക്ലൈമറ്റ് ചെഞ്ച്(ഓണേഴ്‌സ്), ബാച്ച്‌ലര്‍ ഓഫ് ഫിഷറീസ് സയന്‍സ്(ഓണേഴ്‌സ്), ബിഫാം (Bachelor of Sidha Medicine & Surgery, Bachelor of Unani Medicine & Surgery, BSc. Agriculture (Honors), BSc Forestry (Honors), BSc Environmental Science & Climate Change (Honors), Bachelor of Fisheries Science (BFSc), BPharm) എന്നീ കോഴ്‌സുകള്‍ കൂടി ഉള്‍പ്പെടുത്തി. അതിനാല്‍ പ്രസ്തുത കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടി ഡിസംബര്‍ 20 വരെ ലാപ് ടോപ്പ് അപേക്ഷ സ്വീകരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം-വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അശോക നഗര്‍, കാഞ്ഞാണി റോഡ്, അയ്യന്തോള്‍ പി.ഒ, തൃശൂര്‍ -3, ഫോണ്‍- 04872364900.