ലാവ്‌ലിൻ കേസ്: സുപ്രീം കോടതിയിൽ ഇന്ന് അന്തിമവാദം ആരംഭിക്കും

ലാവ്‌ലിൻ കേസിൽ അന്തിമ വാദം സുപ്രീംകോടതിയിൽ ഇന്ന് ആരംഭിക്കും.

ഇതുവരെ 30 തവണ ലിസ്റ്റ്ചെയ്യപ്പെട്ട കേസ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്. 

സി ബി ഐ നൽകിയ അപ്പീലാണ് സുപ്രീംകോടതിക്ക് തീർപ്പാക്കാനുള്ളത്.

കഴിഞ്ഞ ഫെബ്രുവരി 6ന് ആയിരുന്നു കേസ് അവസാനമായി പരിഗണിച്ചത്.

കേസിലെ പ്രതികൾ ആയിരുന്ന പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയിൻ സെക്രട്ടറി
എ ഫ്രാൻസിസ് എന്നിവരെ വിചാരണയ്ക്കുശേഷം കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെയാണ് സി ബി ഐ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്.

Leave a Reply

spot_img

Related articles

മദ്യപിച്ചു വന്ന് അലമാരക്കും വസ്ത്രങ്ങൾക്കും മധ്യവയസ്കൻ തീയിട്ടു

അടൂരിൽ ഒറ്റക്കു താമസിച്ചിരുന്ന മദ്ധ്യവയസ്കൻ മദ്യപിച്ചു വന്ന് സ്വവസതിയിലെ അലമാരക്കും വസ്ത്രങ്ങൾക്കും തീയിട്ടു.പള്ളിക്കൽ മലമേക്കര കുന്നത്തൂർക്കര പെരിങ്ങനാട് ഭാഗത്ത് സുരേഷ് കുമാർ,ശിവ സത്യം, ആണ്...

മുസ്ലീം ലീഗ് മഹാ റാലി ഇന്ന്

വഖഫ് ബില്ലിനെതിരായ മുസ്ലിം ലീഗ് മഹാ റാലി ഇന്ന്. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിൽ ലക്ഷം പേരെ അണിനിരത്താനാണ് ലീഗ് തീരുമാനം. വൈകിട്ട് മൂന്ന്...

ഭൂപ്രശ്നത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ സമരം; മുനമ്പം നിവാസികള്‍

ഭൂപ്രശ്നത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനൊരുങ്ങി മുനമ്പം നിവാസികള്‍.പ്രദേശത്ത് സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവില്‍ നിന്ന് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകാത്തതില്‍ നിരാശയിലാണ് സമരസമിതി. മുനമ്പത്തുകാർക്ക് ഭൂമിയില്‍...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.നിരവധി പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക്...