‘ലോ ആൻ് ഓർഡർ’ സെപ്റ്റംബർ പതിനെട്ടിന്

രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law & order ) എന്ന ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെ ത്തുന്നു.സത്യം സിനിമാസ് &, മഹാ സുബൈർ മുവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി , മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വൻ താരനിരക്കൊപ്പം , പുതുമുഖങ്ങളും, ആണി നിരക്കുന്ന ഈ ചിത്രം ബൃഹ്ത്തായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിൽഅവതരിപ്പിക്കുന്നു.നീതിനിർവ്വഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ചു ചെറുപ്പക്കാരും അവരുടെ മാർഗദർശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റേയും , ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷ ഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.രഞ്ജിത്തിൻ്റെ തന്നെ ബ്ളാക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രവുമായി മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്നു എന്ന പ്രചരണം ഏറെ ശക്തമാണ്.പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കഥാഗതിയിൽ മറ്റുചില സ്ഥലങ്ങൾക്കും നിർണ്ണായകമായ പങ്കുണ്ട്.കൊച്ചി , തിരുവനന്തപുരം, കോട്ടയം ,വയനാട് കണ്ണൂർ, എന്നിവിടങ്ങളിലായിതൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണ മാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.
ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക് ഷൻ കോറിയോ ഗ്രാഫേഴ്സ് ആയ, ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിലെ ആക് ഷൻ ഒരുക്കിയിരിക്കുന്നത്.ആക്ഷനോടൊപ്പം ഇമോഷണൽ ഡ്രാമയുടെ സ്വാധീനവും ഈ ചിത്രത്തെ കുടുംബ സദസ്സിനും പ്രിയപ്പെട്ടതാക്കും ജോർജ്‌സാർ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേഷകപ്രശംസ പിടിച്ചു പറ്റിയ പ്രകാശ് വർമ്മയും , വൻ വിജയം നേടിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ച വച്ച അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു,മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ – ഷിബു ചക്രവർത്തി,
സംഗീതം – ജോ ഡാനിയേൽ,
പശ്ചാത്തല സംഗീതം ബിജിപാൽ .
ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ .
എഡിറ്റിംഗ് – മനോജ് കണ്ണോത്ത്.
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – റോഷൻ എൻ. ജി.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി .
സൗണ്ട് ഡിസൈൻ – കിഷൻ സപ്താ .
ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . – വി ബോസ് .
ഡിസൈൻ – ആൻ്റെണി സ്റ്റീഫൻ .
കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ .
സത്യം സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു ‘ടൈറ്റാൻസ്’ അണിയറ പ്രവർത്തകർ

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട്ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു ടൈറ്റാൻസ് അണിയറ പ്രവർത്തകർ..നീട്ടി വളർത്തിയ മുടിയും താടിയും . പിന്നെ കൈയ്യിൽ ഒരു പിസ്റ്റളും .എന്തെല്ലാം ദുരൂഹതകളും...

പെണ്ണെല്ലാം ഓക്കെയാണ്, പൊരുത്തങ്ങളും ഓക്കെ, ഒരു പൊരുത്തം ഒഴിച്ച്, അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ‘ഓട്ടം തുള്ളൽ’ ടീസർ എത്തി

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ. ഒരു പൊരുത്തം ഒഴിച്ച്അതേതു പൊരുത്തം ?ചിരിയും ചിന്തയുംനൽകി ഓട്ടം തുള്ളൽ ടീസർ എത്തി."ഹായ് ഫ്രണ്ട്‌സ് നമസ്കാരം ...ഞാൻ...

‘ചടങ്ങ്’ ചിത്രീകരണം ആരംഭിച്ചു; വിനീത് ശ്രീനിവാസൻ നായകൻ

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്ര മാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച തുടക്കമിട്ടു.കൊച്ചി വൈറ്റില...

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? ‘നീക്കം’ സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു.ഒരു ബസ്സിരുപ്പു കേന്ദ്രമത്തിൽ ഡയറിയിൽ എന്തോ പരതുന്ന ദിലീപ്.സമീപത്ത് ഒരു ചെറിയ ബാഗ് -അൽപ്പം...