ചേലക്കരയിൽ ജയം അവകാശപ്പെട്ട് എൽഡിഎഫും യുഡിഎഫും

ചേലക്കരയിൽ ജയം അവകാശപ്പെട്ട് എൽഡിഎഫും യുഡിഎഫും.15000 – 18,000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്.2000- 3000 വോട്ടിന്‍റെ ജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.വോട്ട് വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

ഒൻപത് പഞ്ചായത്തുകളിലും ലീഡ് നേടി 15000- 18,000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റി അവകാശപ്പെടുന്നത്. യു ആർ പ്രദീപിന് വ്യക്തിപരമായി വൻ തോതിൽ വോട്ടുകൾ സമാഹരിക്കാനായി. ലോക്സഭയ്ക്ക് സമാനമായ ഇടത് വിരുദ്ധ തരംഗമില്ല, ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫ് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ല, ബിജെപിയിലേക്ക് ഇടതു വോട്ടുകൾ കാര്യമായി ചോർന്നതായി കാണുന്നില്ല എന്നെല്ലാമാണ് ഇടതിന്‍റെ വിലയിരുത്തൽ.

വരവൂരിലും വള്ളത്തോൾ നഗറിലും ഒഴികെ ലീഡ്, രാധാകൃഷ്ണന് ലഭിച്ചിരുന്ന മുസ്ലിം യുഡിഎഫ് അനുകൂല വോട്ടുകൾ തിരിച്ചെത്തി, ഇടതിന്റെ പട്ടികജാതി വോട്ടുകൾ ബിജെപിക്ക് പോയി, എല്ലാത്തിനും ഉപരിയായി ശക്തമായ ഭരണവിരുദ്ധ വികാരം- ഇതെല്ലാമാണ് യുഡിഎഫ് വിലയിരുത്തൽ.

40,000 വോട്ടുകൾ നേടുമെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാൽ 30,000 കടക്കില്ലെന്ന് എൽഡിഎഫും യുഡിഎഫും ഒരു പോലെ പറയുന്നു. ഡിഎംകെ സ്വതന്ത്രൻ എൻ കെ സുധീർ 3,000 വോട്ടിൽ ഒതുങ്ങുമെന്നും അവർ കരുതുന്നു.ചേലക്കരയിലെ തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതോടെ അടുത്ത ദിവസങ്ങളിൽ പാലക്കാട്ടെ പ്രചാരണത്തിൽ സജീവമാകാനാണ് മൂന്നു സ്ഥാനാർത്ഥികളുടെയും തീരുമാനം.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...