എല്‍ഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിന് നിലമ്പൂരിൽ ആവേശോജ്വലമായ സ്വീകരണം

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ നിലമ്പൂരിൽ എത്തിയ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിന് ആവേശോജ്വലമായ സ്വീകരണം. വൻ ജനാവലിയാണ് സ്വരാജിനെ സ്വീകരിക്കാൻ തടിച്ചുകൂടിയത്. റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം സംഘടിപ്പിച്ചു. ഇന്നു മുതല്‍ പ്രചാരണം ആരംഭിക്കുമെന്ന് സ്വരാജ് അറിയിച്ചിരുന്നു. ഇന്നു ഉച്ചയ്ക്കു ശേഷം റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എം. സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ യുഡിഎഫ് തിരഞ്ഞെടുപ്പ് കളത്തില്‍ ഒരുപടി മുന്നിലാണ്. എന്നാല്‍, നിലമ്ബൂരില്‍ ജനിച്ചുവളർന്ന് സ്വരാജിനെ കളത്തിലിറക്കുന്നതോടെ കളം നിറയുകയാണ് എല്‍ഡിഎഫ്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...