വയനാട് ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും ഇന്ന് നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കും.
യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു.
റോഡ് ഷോയോടെയാണ് ഇന്ന് 2 മുന്നണികളുടെയും പത്രിക സമർപ്പണം. രാവിലെ കല്‍പറ്റ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് എല്‍ഡിഎഫ് റോഡ് ഷോ തുടങ്ങും. പത്രിക സമർപ്പണത്തിനുശേഷം നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്‌ണൻ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ തുടങ്ങിയവർ പങ്കെടുക്കും . ഉച്ചയ്ക്ക് 12 മണിക്കാണ് ബിജെപി സ്ഥാനാർത്ഥി നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത്. മുൻ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ, ജനറല്‍ സെക്രട്ടറി എം.ടി രമേശ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടാകും.