അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇ.എം ബിനു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുൻ പ്രസിഡന്റടക്കം പഴയ ജോസഫ് ഗ്രൂപ്പ് അംഗങ്ങളായ 3 പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ബിജെപി ചിഹ്നത്തിൽ മൽസരിച്ച വിജയിച്ച ഒൻപതാം വാർഡ് അംഗം കെ.ജി വിജയനാണ് എൽഡിഎഫിനൊപ്പം നിന്നത്. എതിർ സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ വോട്ടെടുപ്പ് വേണ്ടിവന്നില്ല. അതേസമയം, കെ.ജി വിജയനെതിരെ ബിജെപി അംഗങ്ങളും പ്രവർത്തകരും പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.