ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം കാത്ത് നിൽക്കുന്നുണ്ട് എന്നാണ് പ്രതീക്ഷയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടത് പക്ഷത്തോട് ഇവിടെ വലിയ അമർഷമുണ്ട്.സാധാരണക്കാരായ പാർട്ടി സഖാക്കൾക്ക് പോലും ഇടതുപക്ഷത്തോട് അമർഷമുണ്ട്. പിണറായി ഭരണത്തെ ശപിച്ച് കൊണ്ടാണ് അവർ നിൽക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ LDF തറപറ്റുമെന്നും സുധാകരൻ പറഞ്ഞു.വയനാട്ടിൽ പ്രവർത്തനം കാര്യക്ഷമമല്ല എന്ന് പിവി അൻവർ അറിയിച്ചിരുന്നു. അത് അപ്പോൾ തന്നെ തിരുത്തിയിട്ടുണ്ട്. ആദ്യമായാണ് താൻ ഒരു തെരഞ്ഞെടുപ്പിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നത്. ചേലക്കരയില് മുഴുവൻ സമയവും താൻ ഉണ്ടായിരുന്നുവെന്നും സുധാകരൻ പറഞ്ഞു