വീ ലൈക്ക് ചാഴികാടൻ ക്യാമ്പയിന് തുടക്കം

കോട്ടയം: സാമൂഹിക സമ്പർക്ക മാധ്യമരംഗത്തും താരമായി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.

നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തിയുള്ള പ്രചരണം സജീവമാക്കാൻ ഇടതുപക്ഷം തീരുമാനിച്ചതോടെയാണ് ഈ രംഗത്ത് മിന്നുന്ന തിളക്കം നേടാൻ ചാഴികാടന് കഴിഞ്ഞത്.

നവ മാധ്യമ ക്യാംപയിന്റെ ഭാഗമായി വി ലൈക്ക് ചാഴികാടൻ എന്ന പേരിൽ തോമസ് ചാഴികാടന്റെ പേരിൽ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രചരണത്തിന് തുടക്കമിട്ടു.
ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ക്യാമ്പയിൽ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരുടെ ആവശ്യങ്ങൾ മനസിലാക്കി വികസനമുന്നേറ്റം നടത്തിയ തോമസ് ചാഴികാടൻ ജനപ്രതിനിധികൾക്ക് മാതൃകയാണെന്ന് ഡോ. എൻ. ജയരാജ് പറഞ്ഞു.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എംപി, പ്രൊഫ. ലോപ്പസ് മാത്യു, ബി. ശശികുമാർ, ജോസ് പുത്തൻകാലാ, പ്രവീൺകുമാർ, ജയകൃഷ്ണൻ പുതിയിടം എന്നിവർ പ്രസംഗിച്ചു.

https://www.facebook.com/KottayatthinteSwanthamThomasChazhikadan?mibextid=LQQJ4d

Leave a Reply

spot_img

Related articles

ടി പി എം സാഹീർ അന്തരിച്ചു

കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.ഭാര്യ: മുൻ...

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല.മരുന്ന് കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വിൽക്കരുതെന്ന്...

ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തി’; മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഫേസ്ബുക്ക് ലൈവിലൂടെ...

അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പില്‍

സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച സ്ഫോടനത്തിൽ മരിച്ച മലയാളി...