ഫെബ്രുവരി 29 ലീപ് ഡേ

2024 ഒരു അധിവർഷമാണ്. ഫെബ്രുവരിയിൽ 29 ദിവസം ഉണ്ടാകും.

നാല് വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന അധിക ദിവസം.

2028 ലാണ് അടുത്ത അധിവർഷം.

ഒരു വർഷത്തിൽ 365 ദിവസം മാത്രമാണുള്ളത്. അതായത് സാധാരണ ഗതിയിൽ ഭൂമിക്ക് സൂര്യനെ വലംവെയ്ക്കാൻ 365 ദിവസങ്ങൾ വേണമെന്നാണല്ലോ പറയുക.

കൃത്യമായി പറഞ്ഞാൽ 365.2422 ദിവസമാണ് സൂര്യനെ വലംവയ്ക്കാൻ ഭൂമിക്ക് 365 ദിവസങ്ങൾ എടുക്കുന്നത്.

ഇങ്ങനെ നാല് വർഷങ്ങൾ കൂടുമ്പോൾ അത് ഒരു അധിക ദിവസമായി കണക്കുകൂട്ടുന്നു. അങ്ങനെ 366 ദിവസങ്ങളുള്ള വർഷത്തെ ലീപ് ഇയർ അഥവാ അധിവർഷം എന്നു പറയുന്നു.

നാല് വർഷത്തിൽ ഒരിക്കൽ ഈ അധിക ദിവസത്തെ ഫെബ്രുവരിയിലാണ് ഒരു ദിവസം അധികമായി ചേർക്കുന്നത്.

അങ്ങനെ 366 ദിവസങ്ങളുള്ള ഒരു വർഷം അധിവർഷം എന്ന് അറിയപ്പെടുന്നു.

അധിവർഷത്തെ 4 കൊണ്ട് പൂർണമായി ഡിവൈഡ് അഥവാ ഹരിക്കാൻ കഴിയും.

ഒരു വർഷം അധിവർഷമാണോ അല്ലയോ എന്ന് കണ്ടുപിടിക്കുന്നത് 4 കൊണ്ട് പൂർണമായി ഹരിക്കാൻ പറ്റുമോ ഇല്ലയോ എന്ന് നോക്കിയിട്ടാണ്.

ഇതിൽ പെടാത്ത ചില വർഷങ്ങൾ ഉണ്ട്.

അതായത് ചില നൂറ്റാണ്ടുകളുടെ തുടക്കവർഷം. ഉദാഹരണമായി 1900 എന്ന വർഷം അധിവർഷമായിരുന്നില്ല. എന്നാൽ 2000 അധിവർഷമായിരുന്നു താനും.

അങ്ങനെ നോക്കുമ്പോൾ ഒരു കാര്യം കൂടി അധിവർഷത്തിൻ്റെ നിർവ്വചനത്തിൽ പറയാം.

പൂർണമായും നൂറു കൊണ്ട് ഹരിക്കാൻ കഴിയാവുന്ന വർഷങ്ങളിൽ ഫെബ്രുവരിയിൽ 28 ദിവസമേ ഉണ്ടാകൂ. എന്നാൽ 400 കൊണ്ട് ഹരിക്കാൻ കഴിയുന്ന വർഷങ്ങളിൽ ഫെബ്രുവരി 29 ദിവസം ഉണ്ടാകും. ഇത് 1900, 2000 തുടങ്ങിയ നൂറ്റാണ്ടു തുടങ്ങുന്ന അവസാനത്തെ 2 അക്കങ്ങൾ പൂജ്യങ്ങളാകുന്ന വർഷങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണ്.

ഫെബ്രുവരിയുടെ ഒരു ഐതിഹ്യവും കൂടി പറയാം.

ഫെബ്രുവ എന്നാല്‍ ലാറ്റിന്‍ ഭാഷയില്‍ ശുദ്ധീകരിക്കപ്പെടുക എന്നര്‍ത്ഥം.

ഫെബ്രുസ് എന്ന ഇറ്റാലിയന്‍ ദേവനില്‍ നിന്നും ഫെബ്രുവരി എന്ന പേരുണ്ടായി.

ആദ്യകാലത്ത് വര്‍ഷത്തിന്‍റെ അവസാനമാസമായിരുന്നു ഫെബ്രുവരി.

ഇന്ന് ഫെബ്രുവരിക്ക് 28 അല്ലെങ്കില്‍ 29 ദിവസങ്ങളാണുള്ളത്.

പണ്ട് ഫെബ്രുവരിയും 30 ദിവസങ്ങളുള്ള മാസമായിരുന്നു.

ജൂലിയസ് സീസര്‍ ഫെബ്രുവരിയുടെ ഒരു ദിവസമെടുത്ത് ജൂണ്‍മാസത്തിനു നല്‍കി.

പിന്നീട് അഗസ്തസ് ചക്രവര്‍ത്തിയും ആഗസ്ത് മാസത്തിന് 31 ദിവസമാക്കാന്‍ ഫെബ്രുവരിയില്‍ നിന്നും ഒരു ദിവസം കടമെടുത്തു.

ഇങ്ങനെ രണ്ടു ദിവസം നഷ്ടമായ ഫെബ്രുവരി 28 ദിവസമുള്ള മാസമായി മാറി.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...