അമൃതം ആയുർവ്വേദം

ഡോ.എംഎൻ.ശശിധരൻ,കോട്ടയം

ഛർദ്ദി
1 ഉപ്പ് ചേർത്ത ചെറുനാരങ്ങാ നീരു ഒരു ചെറിയ സ്പൂൺ വീതം പ്രായമായവർക്കും, 15 തുള്ളി വീതം കുട്ടികൾക്കും, 3 തുള്ളിവീതം ശിശുക്കൾക്കും ഇടയ്ക്കിടെ കൊടുത്തുകൊണ്ടിരുന്നാൽ ഛർദ്ദി പെട്ടെന്നു തന്നെ ശമിക്കും.
2 കൊത്തമല്ലി ചതച്ച് ചേർത്തു വെന്ത വെള്ളം ഇടയ്ക്കിടെ കുറേശ്ശേ കുടിക്കുന്നത് ഛർദ്ദിക്ക് ശമനമുണ്ടാക്കും.
3 കഠിനമായ ഛർദ്ദിയില്ലെങ്കില് കരിക്കിൻ വെള്ളമോ, നാരങ്ങാവെള്ളമോ ഇടയ്ക്കിടെ കുടിക്കുകയും വിശ്രമിക്കുകയും ചെയ്താൽ ഛർദ്ദി ശമിക്കും.
4 5 തുളസിയിലയും 3 ഏലത്തരിയും 100 മില്ലി വെള്ളത്തിലരച്ചു ചേര്ത്തു ഇടയ്ക്കിടെ കുറേശ്ശെ സേവിച്ചാൽ ഛർദ്ദി ശമിക്കും.
5 പച്ചനെല്ലിക്കാ 5 എണ്ണം കുരു കളഞ്ഞ് ഒരു പിടി ഉണക്കമുന്തിരിയുമായി ചതച്ച് 250 മില്ലി വെള്ളത്തിൽ ചേർത്തു പിഴിഞ്ഞ് അരിച്ച് പഞ്ചസാരയും തേനും ചേർത്ത് യോജിപ്പിച്ച് ഇടയ്ക്കിടെ കുറേശ്ശേ കുടിച്ചാൽ ഛർദ്ദിയും മാറും. ക്ഷീണവും തീരും.
രക്തശുദ്ധിക്ക്
1 അത്തിപ്പഴം കല്ക്കണ്ടം ചേർത്തു പതിവായി കഴിച്ചാൽ രക്തശുദ്ധി ഉണ്ടാകും.
2 ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും പാവയ്ക്കാ കറിവച്ച് ധാരാളമായി കഴിക്കുക.
3 മഞ്ഞളും കറിവേപ്പിലയും ധാരാളമായി കറികളിൽ അരച്ചു നിത്യേന ഉപയോഗിക്കുക.
4 തഴുതാമ ഇലയും മുരിങ്ങയിലയും കൂവളത്തിലയും കൃഷ്മതുളസിയിലയും 5 ഗ്രാം വീതം ശുദ്ധജലത്തില് കഴുകി അരച്ച് പച്ചമോരിൽ കലക്കി കാലത്ത് സേവിച്ചാൽ രക്തശുദ്ധി ഉണ്ടാകും.
5 പതിവായി നെല്ലിക്കാ 3 എണ്ണം ചവച്ചിറക്കി 1 സ്പൂണ് തേനും പുറമേ സേവിക്കുക. രക്തശുദ്ധി ഉണ്ടാകും.


രക്താതിമർദ്ധത്തിന് (ഹൈ. ബി.പി.)
1 ഇഞ്ചിനീരില് ചെറുതേന് ചേര്ത്തു സേവിക്കുക.
2 ചുക്ക് ചതച്ചിട്ട് വെന്ത വെള്ളത്തിൽ അല്പം കായം കലർത്തി ദിവസം 1 പ്രാവശ്യം സേവിക്കുക.
3 മുരിങ്ങയില 15 ഗ്രാം അരച്ച് പച്ചമോരില് കലക്കി പതിവായി ഭക്ഷണത്തിന് 30 മിനിറ്റ് മുന്പ് സേവിക്കുക.
4 5 ചുള വെളുത്തുള്ളി പതിവായി കാലത്തു കടുംകാപ്പിയോടൊപ്പം ഓരോന്നായി ചവച്ചിറക്കുക.
5 വെളുത്തുള്ളിയും മുരിങ്ങയിലയും ചതച്ചിട്ട് കാച്ചിയ പാല് രാത്രി കിടക്കാന് നേരം പതിവായി സേവിക്കുക.
ത്വക്ക് രോഗങ്ങൾ മാറാൻ
1 മഞ്ഞളും കറിവേപ്പിലയും തുളസി ഇലയും ചതച്ചിട്ട് വെന്തെടുത്ത കഷായ ജലം പതിവായി മൂന്നുനേരം സേവിക്കുക.
2 ആടലോടകത്തിന് വേര്, വേപ്പിന്തൊലി, അമൃത്വള്ളി ഇവ ചതച്ച കഷായമാക്കി പതിവായി കുടിക്കുക.
3 പാവയ്ക്കാനീരു 60 മില്ലി എടുത്തു അതിൽ 1 ചെറുനാരങ്ങായുടെ നീരും ചേർത്തു അതിരാവിലെ മൂന്നു മാസം തുടർച്ചയായി സേവിക്കുക. 4 ഈന്തപ്പഴം മൂന്നെണ്ണംവീതം ദിവസവും കാലത്തു കഴിക്കുകയും രാത്രി കിടക്കാന് നേരം 1 ഗ്ലാസ്സ് തക്കാളിനീരു തേന് ചേർത്തു കുടിക്കുകയും ചെയ്താൽ ത്വക്ക്രോഗങ്ങൾ മാറും.
5 തേക്കിന്കൂമ്പ്, ചെത്തിപ്പൂവ്, കൊന്നത്തൊലി ഇവ പൊടിച്ച് വെളിച്ചെണ്ണ ചേര്ത്ത് കാച്ചിയെടുത്ത് പുറമേ പുരട്ടുക. ത്വക്ക് രോഗം ശമിക്കും.


ചർമ്മ രക്ഷയ്ക്കും സൗന്ദര്യത്തിനും
1 അശ്വഗന്ധം പൊടിച്ച് പാലു ചേര്ത്ത് കുഴച്ച് പെയ്സ്റ്റാക്കി രണ്ട് സ്പൂൺ ഒലിവോയിലും ചേർത്തു യോജിപ്പിച്ച് പുറമേ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില് കുളിക്കുക.
2 1 ഗ്ലാസ്സ് പശുവിന് പാലില് 2 ഗ്രാം വെളുത്ത ചന്ദനം അരച്ച് ചേർത്ത് പതിവായി കാലത്ത് സേവിക്കുക.
3 ഒരുപിടി കറുത്ത തുളസിയില ചതച്ചു പിഴിഞ്ഞ നീരും 1 സ്പൂൺ തേനും ചേര്ത്തു പതിവായി കാലത്തു സേവിക്കുക.
4 ഉഴുന്ന്, കടല, ചന്ദനം, രാമച്ചം, ഇരുവേലി, കസ്തൂരിമഞ്ഞള്, പതുമുകം ഇവ സമം ഉണക്കി പൊടിച്ച് ആവശ്യത്തിന് എടുത്ത് രാമച്ചമിട്ട് തിളപ്പിച്ച വെള്ളത്തില് കലക്കി കുഴമ്പാക്കി ദേഹത്തു തേച്ചു പിടിപ്പിച്ചശേഷം 20 മിനിറ്റ് കഴിഞ്ഞ് ശുദ്ധജലത്തിൽ തേച്ചുകഴുകി കുളിക്കുക.
5 നാടൻ വെള്ളരിക്കാ ഇടിച്ചുപിഴിഞ്ഞ നീരു ആവശ്യത്തിനെടുത്തു തുല്യഅളവില് പശുവിൻ പാല് ചേർത്തു മുഖത്തും നിറഭേദമുള്ള ഭാഗങ്ങളിലും പല പ്രാവശ്യം പുരട്ടി പിടിപ്പിക്കുക. എപ്പോഴും താഴെനിന്ന് മുകളിലേക്ക് തിരുമ്മാൻ ശ്രദ്ധിക്കുക. രണ്ടാഴ്ച ചെയ്താൽ ചർമ്മം സുന്ദരമാകും.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...